KeralaNEWS

ജയിലിൽ പോകണം: അടിമാലിയിൽ രോഗി ആശുപത്രിയുടെ ഗ്ലാസ് അടിച്ചു തകർത്തു

ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമയിൽ ലോക്കപ്പിൽ കിടക്കാൻ വേണ്ടി ജഗതി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കണ്ട് പൊട്ടിച്ചിരിച്ചവരാണ് നമ്മൾ.പക്ഷെ ജഗതിയെ വെല്ലുന്ന അഭിനയമായിരുന്നു ഇവിടെ ഒരാൾ.ജയിലില്‍ പോകാന്‍ വേണ്ടി അടിമാലി താലൂക്ക് ആശുപത്രിയിലെ ഒ.പി ബ്ലോക്കിലുള്ള ജനലിന്‍റെ ഗ്ലാസ് തകര്‍ത്തത് രോഗി തന്നെയായിരുന്നു.അടിമാലി സ്വദേശി പാറേക്കാട്ടില്‍ നിഷാദാണ് ജയിലില്‍ പോകാന്‍ ഇന്നു പകൽ ആശുപത്രിയില്‍ പരാക്രമം കാട്ടിയത്.
ആഗ്രഹം പോലെ സംഭവത്തില്‍ യുവാവിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.ഒരുമാസത്തിലേറെയായി ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.തന്നെ ജയിലിലേക്ക് മാറ്റാണമെന്ന് രണ്ടു ദിവസമായി നിഷാദ് മറ്റ് രോഗികളോടും ആശുപത്രി ജീവനക്കാരോടും ആവശ്യപ്പെടുന്നുണ്ട്. ഒടുവില്‍ തിങ്കളാഴ്ച രാത്രി വാര്‍ഡില്‍വെച്ച്‌ അക്രമാസക്തനാകുകയും പിന്നാലെ പൊലീസ് എത്തി കൊണ്ടുപോകുകയും ഉപദേശിച്ച് വിടുകയുമായിരുന്നു.
എന്നാല്‍ ചൊവ്വാഴ്ച രാവിലെ ഇരുമ്ബുവടിയുമായി എത്തിയ നിഷാദ് ആശുപത്രിയില്‍ പാരാക്രമം നടത്തുകയായിരുന്നു.ജീവനക്കാര്‍ക്ക് നേരെയും രോഗികള്‍ക്ക് നേരെയും അക്രമം അഴിച്ചുവിട്ട നിഷാദ് ഒ.പിയിലെ ജനല്‍ ഗ്ലാസുകളും അടിച്ചു തകര്‍ത്തു.തുടർന്ന് വിവരം അറിഞ്ഞെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി.
സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ അരമണിക്കൂര്‍ ഡ്യുട്ടി ബഹിഷ്‌കരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തത് ‘ആന്റി’ക്ലൈമാക്സുമായി

Back to top button
error: