IndiaNEWS

പാകിസ്താനി കൊടും ഭീകരൻ അബു സറാറിനെ ഇന്ത്യൻ സൈന്യം വെടിവെച്ച് കൊന്നു

ശ്രീനഗർ: പാകിസ്താനി കൊടും ഭീകരൻ അബു സറാറിനെ കശ്മീരിൽ ഇന്ത്യൻ സൈന്യം വെടിവെച്ച് കൊന്നു.കശ്മീരിലെ പൂഞ്ചിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസം ഇയാളുടെ നേതൃത്വത്തിൽ ജമ്മുകശ്മീർ പോലീസ് വാഹനത്തിനെതിരെ നടത്തിയ ആക്രമണത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടിരുന്നു.തുടർന്ന് ജമ്മു പോലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾക്കു നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു.
ഇയാളിൽ നിന്ന് എ.കെ 47 തോക്കുകളും തിരകളും ഗ്രനേഡുകളും പാക്കിസ്ഥാൻ കറൻസികളും പിടിച്ചെടുത്തു. ഇയാളുടെ പാകിസ്താൻ ബന്ധം തെളിയിക്കുന്നവയാണ് ഇവയെന്ന് സൈനിക വക്താവ് വ്യക്തമാക്കി. കശ്മീരിൽ ഈ വർഷം കൊല്ലപ്പെടുന്ന എട്ടാമത്തെ ഭീകരവാദിയാണ് ഇയാൾ.

Back to top button
error: