NEWS
ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സബ്ട്രഷറി താത്കാലികമായി അടച്ചു
ട്രഷറി ഓഫീസര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ സബ്ട്രഷറി താത്കാലികമായി അടച്ചു. കൊവിഡ് പോസിറ്റീവ് അല്ലാത്തകുറച്ചു ജീവനക്കാരെ വച്ചു ട്രഷറിയുടെ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇവര്‍ക്കുകൂടി രോഗലക്ഷണം കണ്ടതോടെ ട്രഷറി പൂര്‍ണമായും അടയ്ക്കുകയായിരുന്നു.
അടിയന്തര പണമിടപാട് നടത്തേണ്ടവര്‍ അടുത്തുള്ള ട്രഷറിയുമായി ബന്ധപ്പെടണമെന്ന് ട്രഷറിയുടെ മുന്നില്‍ നോട്ടീസ് സ്ഥാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ ട്രഷറിയിലെത്തിയവര്‍ ജാഗ്രത പാലിക്കണമെന്നും ട്രഷറി അണുനശീകരണം നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.