NEWS

ലോകത്തിലെ ആദ്യ കടലാസ് രഹിത സർക്കാർ​ ദുബൈ

ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാരെന്ന പകിട്ട് സ്വന്തമാക്കി​ ദുബൈ. 2021 ഡിസംബർ 14 തിങ്കൾ മുതൽ ദുബൈയിലെ സർക്കാർ ഓഫിസുകളിൽ പേപ്പർ ഉപയോഗിക്കില്ല എന്ന്​ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. മൂന്ന്​​ വർഷം മുമ്പ് നൽകിയ ഉറപ്പാണ്​ ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്​.

ഇനിമുതൽ സർക്കാർ ഓഫിസുകളിലെ എല്ലാ പ്രവർത്തനവും ഓൺലൈൻ വഴി മാത്രമായിരിക്കും. 2018ലാണ്​ ശൈഖ്​ ഹംദാൻ പദ്ധതി പ്രഖ്യാപിച്ചത്​. അന്ന്​ മുതൽ സർക്കാർ ഓഫിസുകളിലെ പേപ്പർ ഉപയോഗം ക്രമേണ കുറച്ചു​വരികയായിരുന്നു. അഞ്ച്​ ഘട്ടങ്ങളായാണ്​ നടപ്പാക്കിയത്​. ദുബൈയെ ഡിജിറ്റൽ നഗരമാക്കി മാറ്റുന്നതിന്റെ ഭാഗം കൂടിയാണിത്​.

അഞ്ചാംഘട്ടം പൂർത്തിയായപ്പോൾ ദുബൈയിലെ 45 സർക്കാർ വകുപ്പുകളും പേപ്പർരഹിതമായി. ഇതോടെ ഈ വകുപ്പുകൾ 1800 ഡിജിറ്റൽ സർവിസുകൾ നടപ്പാക്കി. ഇതുവഴി 336 ദശലക്ഷം പേപ്പറുകൾ ലാഭിക്കാൻ കഴിഞ്ഞു. 130 കോടി ദിർഹമാണ്​ ലാഭമുണ്ടായത്​. 140 ലക്ഷം മണിക്കൂർ ജോലിയും ലാഭിക്കാൻ കഴിഞ്ഞു.

Back to top button
error: