അവർ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നു നില്‌ക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.നക്ഷത്രം കണ്ടതുകൊണ്ടു അവർ അത്യന്തം സന്തോഷിച്ചു:(മത്തായി 2:9-10)
യേശുവിന്റെ ജനനം വിദ്വാന്മാർ മനസിലാക്കുന്നത് കിഴക്ക് കണ്ട നക്ഷത്രത്തിന്റെ ശോഭയിൽ നിന്നാണ്. ആ നക്ഷത്രമാണ് വിദ്വാന്മാരെ ഉണ്ണിയേശുവിലേക്ക് വഴികാട്ടിയാവുന്നത്. ശാന്തിയുടേയും സമാധാനത്തിന്റെയും പ്രചാരകനായി ജനിച്ച യേശുവിന്റെ ജനനം ജ്ഞാനികൾ അറിഞ്ഞത് ആ ദിവ്യതാരകത്തിന്റെ ഉദയത്തിലൂടേയായിരുന്നു.
അറിയാതെ പോകരുത് നിങ്ങളിത്. നക്ഷത്രങ്ങളെ കാണാനുള്ള ഇന്ത്യാ മഹാരാജ്യത്തിന്റെ ഇച്ഛാശക്തിക്കും സ്വപ്നങ്ങൾക്കും മുൻപിൽ ശാസ്ത്രം പോലും തോറ്റൊരു ചരിത്രമുണ്ട്. ദൈവപുത്രനിലേക്ക് നക്ഷത്രങ്ങൾ വഴികാട്ടിയതുപോലെ ഇന്ത്യയുടെ നക്ഷത്രയാത്രയിലേക്ക് വഴികാട്ടിയൊരു പള്ളിയുണ്ട്.നമ്മുടെ കേരളത്തിലാണത്.തിരുവനന്തപുരത്തി നടുത്ത് തുമ്പ കടപ്പുറത്തുള്ള സെൻറ് മേരി മഗ്ദലിൻ പള്ളി.ഈ പള്ളിയായിരുന്നു നമ്മുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം.
1960 കളിലെ ഒരു ഞായാറാഴ്ച സെൻറ് മേരി മഗ്ദലിൻ പള്ളിയിൽ നടന്ന കുർബാനയ്ക്കിടയിലിരുന്നു ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണത്തിന്റെ ആദ്യത്തെ ഔദ്യോഗിക കൂടിയാലോചന.
ഡോക്ടർ വിക്രം സാരാഭായി ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞരായിരുന്നു ആ കുർബാനയിൽ പങ്കെടുത്തത്.സെൻറ് മേരി മഗ്ദലിൻ പള്ളിയെ റോക്കറ്റ് വിക്ഷേപിക്കാനായി വിട്ടുകൊടുക്കാൻ സാധിക്കുമോ എന്നതായിരുന്നു തിരുവനന്തപുരം ബിഷപ്പും ഡോ. വിക്രം സാരാഭായും പങ്കെടുത്ത കുർബ്ബാനയ്ക്കിടയിലുള്ള ആ ചർച്ച.
കുർബാനയ്ക്ക് ശേഷം ഒടുവിൽ ബിഷപ്പ് ഇങ്ങനെ പറഞ്ഞു. “My children, I have a famous scientist with me who wants our church and the place I live for the work of space science and research. Science seeks truth that enriches human life. The higher level of religion is spirituality. The spiritual preachers seek the help of the Almighty to bring peace to human minds. In short, what Vikram is doing and what I am doing are the same – both science and spirituality seek the Almighty’s blessings for human prosperity in mind and body. Children, can we give them God’s abode for a scientific mission?”
പള്ളിയുടെ അകത്തളം ഒരു നിമിഷം നിശബ്ദമായി. തുടർന്ന് ഹൃദ്യമായ “ആമേൻ” വിളികൾ മുഴങ്ങി.ഒരു ആരാധനാലയം നക്ഷത്രങ്ങളുടെ ലോകങ്ങൾക്കായി തുറക്കപ്പെടുകയായിരുന്നു റവ.ഡോക്ടർ പീറ്റർ ബെർണാഡ് പെരേര എന്ന തിരുവനന്തപുരം ബിഷപ്പ് ആരാധനാലയം തന്നെ വിട്ടു നൽകി ഇന്ത്യൻ ബഹിരാകാശ പര്യവേഷണ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി.പള്ളിയിലെ പ്രാർത്ഥനാമുറി ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ പര്യവേഷണ ലാബോറട്ടറിയായി മാറിയ ചരിത്ര നിമിഷം.
ബിഷപ്പിന്റെ റൂം, ശാസ്ത്രജ്ഞരുടെ ഡ്രോയിങ് റൂമായി മാറി.പള്ളി അങ്കണത്തിലെ പശുത്തൊഴുത്ത് ലാബോറട്ടറിയായി.പള്ളിയുടെ മുന്നിലെ പൂന്തോട്ടത്തിൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഒരുങ്ങി.ആ ഗ്രാമത്തിലെ ജനങ്ങളെ മറ്റൊരു ഗ്രാമത്തിലേക്ക് പുനരധിവസിപ്പിച്ചു. Nike Appache എന്ന നാസ നിർമ്മിച്ച റോക്കറ്റുകളുടെ ഭാഗങ്ങൾ സൈക്കിളിലും, കാളവണ്ടിയിലുമായിട്ടാണ് പള്ളി അങ്കണത്തിലെ റോക്കറ്റ് വിക്ഷേപണ സ്ഥലത്തേക്ക് എത്തിച്ചത്.
അങ്ങനെ സെന്റ് മേരി മഗ്ദലിൻ പള്ളിയുടെ പൂന്തോട്ടത്തിൽ നിന്നും. 1963 നവംബർ 21 ന് ഇന്ത്യ നക്ഷത്രങ്ങളിലേക്കുള്ള സഞ്ചാരം ആരംഭിച്ചു.അവിടെ നിന്നും അങ്ങനെയൊക്കെയാണ് നമ്മൾ ഇന്ന് നക്ഷത്രങ്ങളിൽ നിന്നും നക്ഷത്രങ്ങളിലേക്ക് കുതിക്കുന്ന ഇന്ത്യയായി മാറിയത്.
Tags
Chandrayan