IndiaNEWS

ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ സംശയങ്ങളുണ്ടെന്ന് ശിവസേന നേതാവ്

ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ സംശയം ഉള്ളതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ചൈനയ്ക്കും പാകിസ്താനുമെതിരേ സൈനിക നീക്കങ്ങൾ നടത്തുന്നതിൽ നിർണായക സ്ഥാനം വഹിച്ചയാളാണ് ജനറൽ റാവത്ത്.അതുകൊണ്ടുതന്നെ ഇത്തരം അപകടങ്ങൾ ജനങ്ങളിൽ സംശയം ഉയർത്തും.
സേനയെ ആധുനികവത്കരിച്ചതായാണ് അവകാശപ്പെടുന്നത്. എന്നിട്ടും എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്നും ശിവസേന നേതാവ് ചോദിച്ചു. പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ ജനറൽ റാവത്തും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ശിവസേന നേതാവ് ചൂണ്ടിക്കാട്ടി. ഈ അപകടത്തിൽ രാജ്യവും നേതൃത്വവും ആശയക്കുഴപ്പത്തിലായിരിക്കാം. പ്രതിരോധ മന്ത്രിയോ പ്രധാനമന്ത്രിയോ എല്ലാ സംശയങ്ങളും ഇല്ലാതാക്കണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.
ഡിസംബർ എട്ടിനാണ് വ്യോമസേനയുടെ എം17വി5 ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ബിപിൻ റാവത്തുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടത്.കോയമ്പത്തൂരിലെ സുലൂരിൽ നിന്നും ഊട്ടി വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം.

Back to top button
error: