KeralaNEWS

ചില മെഡിക്കൽ ചോദ്യങ്ങളും ഉത്തരങ്ങളും

1895 നവംബർ 8. വില്ല്യം റോൺജൻ എക്സ് റേ കണ്ടുപിടിച്ചു.എല്ലാ വർഷവും ഈ ദിവസം ലോകവികിരണശാസ്ത്രദിനമായി (INTERNATIONAL DAY OF RADIOLOGY) ആചരിക്കുന്നു.
ഡിസ്ചാർജ് ട്യൂബിനും ഫോട്ടോഗ്രാഫിക് ഫിലിമിനുമിടയിൽ റോൺട്ജന്റെ ഭാര്യയുടെ കൈവച്ചാണ് ആദ്യത്തെ എക്സ് – റേ ഫിലിം നിർമ്മിച്ചത്.(1985 നവംബർ 8)
1901-ൽ ഭൗതിക ശാസ്ത്രത്തിനുള്ള ആദ്യ നോബൽ സമ്മാനം ‘എക്സ് – റേ’ കണ്ടുപിടുത്തത്തിന് റോൺട്ജനായിരുന്നു.
അറിഞ്ഞുകൂടാത്ത എന്തിനും ‘X’ എന്ന് വിളിക്കണം എന്ന അലിഖിത ശാസ്ത്രനിയമം അനുസരിച്ച് അതിനെ ‘X-വികിരണങ്ങള്‍ (X-RAYS)’ എന്ന് അതിനെ വിളിച്ചു.
ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും ലോകത്തെ ആദ്യ X-RAY ഡിപാർട്ട്മെന്‍റ് ഗ്ലാസ്ഗോയിൽ ആരംഭിച്ചു.
സി.ടി.സ്കാൻ 1971 ഒക്ടോബർ ഒന്നാം തിയ്യതി.Computed tomography scan എന്നാണ് സി.ടി.സ്കാനിന്റെ മുഴുവൻ പേര്.
MRI-Magnetic Resonance Imaging
1971-ൽ പോൾ ലൗറ്റർബർ എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ആണ് ആദ്യ എം.ആർ.ഐ ചിത്രം പ്രസിദ്ധീകരിച്ചത്.എഴുപതുകളുടെ രണ്ടാംപകുതിയിൽ ലൗറ്റർബറും, പീറ്റർ മാൻസ്ഫീൽഡ് എന്ന ശാസ്ത്രജ്ഞനും ചേർന്ന് എക്കോ-പ്ലാനർ ഇമേജിങ് ടെക്‌നിക് എന്ന എം.ആർ.ഐ സീക്വെൻസ് കണ്ടുപിടിച്ചു. ഇവരുടെ കണ്ടുപിടിത്തങ്ങൾക്ക് 2003-ലെ ഫിസിയോളജി, മെഡിസിൻ ശാഖകളിലെ നോബൽ സമ്മാനം ഇവർക്കു ലഭിച്ചു.
.
 അറിവ് മനുഷ്യ ശരീരത്തിലൂടെ…
👤 1. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ : 206
👤 2. ഏറ്റവും വലിയ അസ്ഥി :തുടയെല്ല് (Femur)
👤 3. ഏറ്റവും ചെറിയ അസ്ഥി :സ്റ്റേപിസ് (Stepes)
👤 4. ഏറ്റവും ഉറപ്പുള്ള അസ്ഥി :താടിയെല്ല്
👤 5. തലയോട്ടിയിലെ അസ്ഥികള്‍ : 22
👤 6. ഏറ്റവും വലിയ ഗ്രന്ഥി : കരള്‍ (Liver)
👤 7. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം : ത്വക്ക് (Skin)
👤 8. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : ധമനികള്‍ (Arteries)
👤 9. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : സിരകള്‍ (Veins)
👤 10. ഏറ്റവും നീളം കൂടിയ കോശം : നാഡീകോശം
👤 11. രക്തത്തിലെ പ്ലാസ്മയുടെ അളവ് : 55% (50-60)
👤 12. ഏറ്റവും വലിയ രക്തക്കുഴല്‍ : മഹാധമനി
👤 13. ഏറ്റവും കടുപ്പമേറിയ ഭാഗം :പല്ലിലെ ഇനാമല്‍ (Enamel)
👤 14. ഏറ്റവും വലിയ അവയവം :ത്വക്ക് (Skin)
👤 15. പ്രധാന ശുചീകരണാവയവം : വൃക്ക (Kidney)
👤 16. മനുഷ്യ ഹൃദയത്തിലെ വാല്‍ വുകള്‍ : 4
👤 17. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി : കരള്‍ (Liver)
👤 18. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി : റേഡിയല്‍ ആര്‍ട്ടറി
👤 19. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് : 5-6 ലിറ്റര്‍
👤 20. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് : 60-65 %
👤 21. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം : വൃക്ക (Kidney)
👤 22. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം : ജലം (Water)
👤 23. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം : സെറിബ്രം
👤 24. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍ :പുരുഷബീജങ്ങള്‍
👤 25. മനുഷ്യരക്തത്തിന്റെ pH മൂല്യം : ഏകദേശം 7.4 (Normal Range: 7.35-7.45)
👤 26. കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി :തൈമസ്
👤 27. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം : കണ്ണ് (Eye)
👤 28. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം :ഓക്സിജന്‍
👤 29. അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം : കരള്‍ (Liver)
👤 30. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത് :ശ്വാസകോശം
👤 31. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം : കാത്സ്യം
👤 32. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം :46
👤 33. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം : ടയലിന്‍
👤 34. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം :പെരികാര്‍ഡിയം
👤 35. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത് :അസ്ഥിമജ്ജയില്‍
👤 36. അരുണരക്താണുക്കളുടെ ശരാശരി ആയുസ് : 120 ദിവസം
👤 37. മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് : 37 ഡിഗ്രി C
👤 38. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം : ഇരുമ്പ്
👤 39. വിവിധ രക്തഗ്രൂപ്പുകള്‍ : A, B, AB, °
👤 4O, ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ് : O +ve
👤 41. മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു : ഹീമോഗ്ലോബിന്‍
👤 42. മനുഷ്യശരീരത്തിലെ ‘Power House’ എന്നറിയപ്പെടുന്നത് :മസ്തിഷ്കം
👤 43. നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ് :ഹൈഡ്രോക്ലോറിക് ആസിഡ്
👤 44. മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത് : ഏകദേശം 20 മൂലകങ്ങള്‍
👤 45. നമ്മുടെ ശരീരത്തില്‍ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത് : രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍
👤 46. രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു : 80%
👤 47. മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം : പല്ല്
👤 48. നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് സ്വയം വളരുന്നു. അത്ഭുതകരമായ പുനര്‍ജനന ശേഷിയുള്ള ആ അവയവം :കരള്‍
👤 49. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് : 170 ലി
👤 50. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ :വന്‍ കുടലില്‍
👤 51. മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത് : യൂറോക്രോം (മാംസ്യത്തിന്റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് ‘Urochrom’ )
👤 52. മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട് : ഏകദേശം 660
👤 53. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍ :മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍
👤 54. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍ :നിതംബപേശികള്‍
👤 55. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി :ഗര്‍ഭാശയ പേശി
👤 56. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി :തുടയിലെ പേശി
👤 57. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍ :ഇന്‍സുലിന്‍
👤 58. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍ :ഗ്ലൂക്കഗോണ്‍
👤 59. ആരോഗ്യവാനായ ഒരാളിന്റെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് : 1- 1.2 കി.ഗ്രാം
👤 60. രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി : പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)
👤 61. ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍ :കോറോണറി ആര്‍ട്ടറികള്‍
👤 62. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്‍ :കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍
👤 63. ആരോഗ്യവാനായ ഒരാളുടെ വലതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം : 600 ഗ്രാം
👤 64. ആരോഗ്യവാനായ ഒരാളുടെ ഇടതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം : 550ഗ്രാം
👤 65. അന്നനാളത്തിന്റെ ശരാശരി നീളം : 25 സെ.മീ
👤 66. കണ്ണിന്റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട് : 10
👤 67. മരിച്ച ഒരു പുരുഷന്റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം : പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland)
👤 68. മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം : ഗര്‍ഭപാത്രം
👤 69. ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത് : 3 ആഴ്ച
👤 70. ആരോഗ്യവാനായ ഒരാളിന്റെ ബ്ലഡ് പ്രഷര്‍ :120/80 മി.മി.മെര്‍ക്കുറി
👤 71. ആരോഗ്യവാനായ ഒരാളുടെ കരളിന്റെ തൂക്കം : 1200-1500 ഗ്രാം
👤 72. മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ് :വിറ്റാമിന്‍ – D
👤 73. കരളിന്റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി :ഏകദേശം 1 ലിറ്റര്‍
👤 74. പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍ :പല്ലിന്റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍
👤 75. ഹെര്‍ണിയ (Hernia) എന്താണ് : ശരീരത്തിന്റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്
👤 76. പുരുഷന്മാരില്‍ മീശ കുരിപ്പിക്കുന്ന ഫോര്‍മോണിന്റെ പേര് : ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone)
👤 77. ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം : ആമാശയം
👤 78. മനുഷ്യന്റെ ഹൃദയമിടിപ്പ് എത്രയാണ് : മിനിട്ടില്‍ 72 പ്രാവശ്യം
👤 79. രക്തത്തിലെ ദ്രാവകം :പ്ലാസ്മ
👤 80. ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്റെ അളവ് : 500 മി.ലിറ്റര്‍ ഇത് ടൈഡല്‍ എയര്‍ എന്നറിയപ്പെടുന്നു…
ഈ വർഷത്തെ വൈ​ദ്യ​ശാ​സ്ത്ര പുരസ്കാരം സ​മ്മാ​നം ര​ണ്ടു പേ​ര്‍​ക്കാ​ണ്. അ​മേ​രി​ക്ക​ന്‍ ശാ​സ്ത്ര​ജ്ഞ​രാ​യ ഡേ​വി​ഡ് ജൂ​ലി​യ​സി​നും ആ​ര്‍​ഡെം പാറ്റ്പുട്ടിയാനുമാണ് പു​ര​സ്‌​കാ​രം. ഊ​ഷ്മാ​വും സ്പ​ര്‍​ശ​വും തി​രി​ച്ച​റി​യാ​നു​ള്ള പ​ഠ​നപഠനത്തിനാണ് ഈ അം​ഗീ​കാ​രം.

Back to top button
error: