IndiaLead NewsNEWS

വിക്കി കൗശൽ- കത്രീന വിവാഹം ഇന്ന്; വീഡിയോ സംപ്രേഷണാവകാശം ആമസോണ്‍ പ്രൈമിന്‌

മുംബൈ: ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെ വിവാഹം ഇന്ന് രാജസ്ഥാനില്‍ നടക്കും. തിങ്കളാഴ്ച രാത്രിയാണ് മുംബൈയില്‍നിന്ന് വിക്കിയും കത്രീനയും രാജസ്ഥാനിലെത്തിയത്. സവായ് മധോപുരിലെ ചൗത് കാ ബര്‍വാര പട്ടണത്തിലെ രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വര്‍ഷത്തോളം പഴക്കമുള്ള കൊട്ടാരമായ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയാണ് ഈ താരവിവാഹത്തിന് വേദിയാവുന്നത്. പതിനാലാം നൂറ്റാണ്ടില്‍ പണിത ഈ കോട്ട ഇന്ന് ആഡംബരസൗകര്യങ്ങളുള്ള റിസോര്‍ട്ടാണ്. 48 മുറികളും സ്യൂട്ട് റൂമുകളുമുള്ള ഈ റിസോര്‍ട്ടില്‍ ഒരു രാത്രി താമസിക്കണമെങ്കില്‍ 75,000 രൂപ മുതലാണ് മുറിവാടക.

മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ചയാണ് തുടക്കമായത്. ചൊവ്വാഴ്ച മെഹന്ദി ചടങ്ങും ബുധനാഴ്ച രാത്രി സംഗീതവിരുന്നുമുണ്ടായി. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ ആകെ 120 പേര്‍ക്കുമാത്രമാണ് ക്ഷണമുള്ളത്. ഷാരൂഖ് ഖാന്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, താരവിവാഹത്തിന്റെ വീഡിയോ സംപ്രേഷണാവകാശം ആമസോണ്‍ പ്രൈം വാങ്ങി. 80 കോടി രൂപയ്ക്കാണ് ആമസോണ്‍ സംപ്രേഷണാവകാശം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഹോളിവുഡിലും മറ്റും ഇത്തരത്തില്‍ താരവിവാഹങ്ങളുടെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ സ്വന്തമാക്കാറുണ്ട്. ഇന്ത്യയിലും അത്തരമൊരു രീതി കൊണ്ടുവരാന്‍ തുടക്കംകുറിക്കുകയാണ് ആമസോണ്‍ പ്രൈം. 2019-ല്‍ പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് വിവാഹവും ഇത്തരത്തില്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ സംപ്രേഷണം ചെയ്തിരുന്നു. വിവാഹച്ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുപോവാതിരിക്കാന്‍ കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: