KeralaLead NewsNEWS

ജലനിരപ്പും നീരൊഴുക്കും കുറഞ്ഞു; ഇടുക്കി അണക്കെട്ടില്‍ തുറന്ന ഷട്ടര്‍ അടച്ചു

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ തുറന്ന ഷട്ടര്‍ അടച്ചു. 40 സെന്റിമീറ്റര്‍ ഉയര്‍ത്തിയ മൂന്നാം നമ്പര്‍ ഷട്ടറാണ് അടച്ചത്. ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച ആണ് ഷട്ടര്‍ തുറന്നത്. നാല് മാസത്തിനിടെ മൂന്ന് തവണയാണ് ഇടുക്കി അണക്കെട്ട് തുറന്നത്. അതേസമയം മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയില്‍ കേരളം പുതിയ അപേക്ഷ ഫയല്‍ ചെയ്തു.

അണക്കെട്ടില്‍ നിന്ന് രാത്രി വെള്ളം തുറന്നുവിടുന്നതില്‍ നിന്ന് തമിഴ്‌നാടിനെ വിലക്കണം എന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ. അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നതിനെ കുറിച്ച് തീരുമാനിക്കാന്‍ പുതിയ സമിതി രൂപീകരിക്കണം എന്ന് കേരളം ആവശ്യപ്പെട്ടു.

Back to top button
error: