KeralaNEWS

ഉരുൾപൊട്ടലിനേക്കാൾ സഹിക്കാൻ വയ്യാത്ത ചില കുരുപൊട്ടലുകൾ

ടുക്കിയുടെ അടിവാരത്തുള്ള പേട്ടകളിൽ(ടൗണുകളിൽ) ഇപ്പോൾ പതിവില്ലാത്ത വിധം പേട്ടതുള്ളൽ സജീവമാണത്രെ.നേരത്തെ എരുമേലിയ്ക്കു മാത്രം അവകാശപ്പെട്ടതായിരുന്നു പേട്ടതുള്ളൽ.പൂഞ്ഞാറിൽ നിന്നും ഈരാറ്റുപേട്ടയ്ക്കുള്ള വഴിയാത്രയിൽ നിറയെ യാത്രക്കാരുമായി കെഎസ്ആർടിസി ബസ് വെള്ളത്തിൽ കൊണ്ട് മുക്കിയ ജയനാശാനാണോ അതോ ഒർജിനൽ പൂഞ്ഞാർ ആശാനാണോ ഇതിന് കാരണക്കാർ എന്നറിയാൻ സ്കോട്‌ലൻഡ് പോലീസ് തന്നെ വേണ്ടിവരും എന്നാണ് കരക്കമ്പി.എന്തായാലും ഈരാറ്റുപേട്ട വഴി വാഗമണ്ണിൽ എത്തി കുളിരു മാറ്റാനുള്ള എന്തോ പാർട്ടി നടത്തി കുടുങ്ങി പേരുമാറ്റിയ പോപ്പുലറായ ചിലരാണ് ഇതിനു പിന്നിലെന്നാണ് പാവം കേരള പൊലീസിന്റെ നിഗമനം.പുവർ ഫെല്ലോസ് !!
2014 ൽ ഈരാറ്റുപേട്ടയ്ക്ക് വളരെ അടുത്തുള്ള എരുമേലി സെന്റ് തോമസ് സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്, സ്കൂളിൽ പന്നിമാംസം വിളമ്പിയെന്ന് ആരോപിച്ച് പ്രശ്നം ഉണ്ടാക്കുകയും എന്നാൽ അതിന്റെ തൊട്ടടുത്ത വർഷം യുപിയിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാഖ് എന്നൊരാളെ ഗോമാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞ് ?നാട്ടുകാർ തല്ലിക്കൊല്ലുകയും ചെയ്ത സംഭവത്തിൽ മൗനം പാലിക്കുകയും ചെയ്ത ചിലരാണ് ഇതിനു പിന്നിലെന്നാണ് ചില മലയാള മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ളത്.ഇവരെയാണോ അക്ഷരം തെറ്റാതെ മലയാളികൾ ഇനി മാമാ മാധ്യമങ്ങൾ എന്ന് വിളിക്കുന്നതെന്നും അറിഞ്ഞുകൂടാ.
പക്ഷെ അരുവിത്തുറപള്ളിയും,
അരുവിത്തുറ കോളേജും, അരുവിത്തുറ പോസ്റ്റ്‌ഓഫീസും,
അരുവിത്തുറയിൽ തന്നെയാണ് എന്നും കെഎസ്ആർടിസിക്ക് സ്ഥാൻഡ്  ഉണ്ടാക്കാൻ സ്ഥലം ദാനം ചെയ്തത് അരുവിത്തുറ സെന്റ് ജോർജ് ഫെറോനാപ്പള്ളിയുമാണെന്ന് ചില പഴമക്കാർ ഇപ്പോഴും വിശ്വസിക്കുന്നു.പള്ളിയുടെ എതിർവശത്തുള്ള സ്ഥലം ദാനം ചെയ്തപ്പോഴും, അവിടെ സ്ഥാൻഡ് പണിത് ഈരാറ്റുപേട്ട എന്ന് പേരിട്ടപ്പോളും ഒരു ക്രൈസ്തവർക്കും കുരു പൊട്ടിയില്ല എന്നും അവർ ഓർമ്മപ്പെടുത്തുന്നു ! പക്ഷെ, കഴിഞ്ഞ ദിവസം ഒരു നേഴ്സ്  ഒരു മുൻസിപ്പൽ കൗൺസിലറെ വിളിച്ചപ്പോൾ, ഒരു സെമിനാറിനെക്കുറിച്ചു വാർഡിൽ അറിയിക്കാൻ പറഞ്ഞപ്പോൾ, അരുവിത്തുറ എന്നു പറഞ്ഞപ്പോൾ,  അത് ഈരാറ്റുപേട്ട എന്നാക്കിയാലേ  സഹകരിയ്ക്കൂ എന്ന് പറഞ്ഞുള്ള ആ കുരുപൊട്ടൽ തീർത്തും അസഹനീയമായി തോന്നി സ്കോട്‌ലൻഡ് പോലീസിനു പോലും; മൂലക്കുരു പൊട്ടിയതിനേക്കാളും വേദനയിൽ !!
കുരുപൊട്ടലിന് കേരളത്തിൽ തന്നെ ഏറ്റവും നല്ല ചികിത്സ ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റൂട്ടിലുള്ള ആ സ്ഥലത്തു തന്നെയാണ്.പക്ഷെ ഒരു ലിറ്റർ ബ്രാൻഡിയും ജീവനുള്ള ഒരു കോഴിയുമായി ചെല്ലണമത്രെ അവിടെ !! അതിലും ഭേദം പഴയതുപോലെ വാഗമണ്ണിൽ തന്നെ പോയാൽപ്പൊരെ എന്നാണ് നാട്ടുകാരിൽ ചിലരുടെ ചോദ്യം.കൂടിയ സാധനം കിട്ടുകയും ചെയ്യും, പേര് ഒന്നുകൂടി പോപ്പുലർ ആകുകയും ചെയ്യുമത്രെ !!
വിസ്മയമാണ് കേരളം !!!

Back to top button
error: