പത്തനംതിട്ടയിലും കൊല്ലത്തും കനത്ത മഴ; പത്തനംതിട്ടയിൽ ഉരുൾപൊട്ടൽ, കൊല്ലത്ത് നിരവധി വീടുകളിലും കടകളിലും വെള്ളം കയറി.
കൊല്ലം ആര്യങ്കാവ് മേഖലയില്‍ കനത്ത മഴ.പ്രദേശത്തെ നിരവധി വീടുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ആര്യങ്കാവ്. ഇടപ്പാളയം, കരിമ്പിന്‍ തോട്ടം മേഖലകളിലാണ് ശക്തമായ മഴയില്‍ വെള്ളം കയറിയത്.പത്തനംതിട്ട തണ്ണിത്തോടിനു സമീപം മണ്ണീറ വനത്തിൽ ഉരുൾപൊട്ടലുണ്ടായെങ്കിലും ആളപയാമോ മറ്റോ ഇല്ല.
അതേസമയം ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. 9 സ്പില്‍വേ ഷട്ടറുകള്‍ 120 സെ.മീ ഉയര്‍ത്തി. സെക്കന്റില്‍ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഈ വര്‍ഷത്തില്‍ ഇത്രയും അളവ് വെള്ളം തുറന്ന് വിടുന്നത് ഇതാദ്യമാണ്. കേരളത്തിന് യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് തമിഴ്‌നാടിന്റെ നടപടി.
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.