ചോര മണത്ത് ആടിന് പിന്നാലെ നടക്കുന്ന കുറുക്കന്മാരെപ്പോലെയാണ് ഇന്ന് കേരളത്തിലെ വിവിധ രാഷ്ട്രീയ കക്ഷികൾ കമ്മ്യൂണിസ്റ്റുകാരുടെ പിന്നാലെ നടക്കുന്നത്.അതിന് കോൺഗ്രസ്സ് എന്നോ ബിജെപി എന്നോ മുസ്ലിം ലീഗ് എന്നോ വിത്യാസവുമില്ല.എങ്കിലും എടുത്തു പറയേണ്ടത് ബിജെപിയെ പറ്റിയാണ്.വല്ലാത്ത മനസികവിഭ്രാന്തിയിലാണ് ഇന്ന്
കേരളത്തിൽ ബിജെപി അനുഭാവികൾ.മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നിയസഭാ തെരെഞ്ഞെടുപ്പിൽ വോട്ട് വിഹിതം കുത്തനെ കുറഞ്ഞത് മാത്രമല്ല , മുപ്പതു സീറ്റ് പിടിച്ചുകൊണ്ട് മറ്റു സംസ്ഥാനങ്ങളിലേതുപോലെ കോൺഗ്രസ് എംഎൽഎമാരെ കൂട്ടത്തോടെ വിലപേശി വാങ്ങി അധികാരമേൽക്കാം എന്ന വ്യാമോഹം പൊലിഞ്ഞതും,കയ്യിൽ ഉണ്ടായിരുന്ന ഏക സീറ്റ് പോയതുമൊക്കെ അതിനു കാരണമാണ്.
ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷയിൽ എ ക്ലാസ് ജില്ല എന്ന് പറയാവുന്ന ജില്ല പത്തനംതിട്ടയാണ്. ശബരിമല വിഷയത്തിൽ ഉൾപ്പെടെ നേതാക്കൾ കലാപാസൂത്രണം നടത്തിയതും പത്തനംതിട്ട ജില്ല കേന്ദ്രീകരിച്ചായിരുന്നു.പക്ഷെ ഒന്നും ക്ലച്ച് പിടിച്ചില്ല എന്നുമാത്രമല്ല, കുറെകാലങ്ങളായി ആ ജില്ലയിൽ ബിജെപിയുടെ അടിവേര് മാന്തുന്ന പ്രവർത്തനങ്ങളാണ് സിപിഐഎം നടത്തിക്കൊണ്ട് വരുന്നതും.ജില്ലാ സെക്രട്ടറി സഖാവ് ഉദയഭാനുവിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് സംഘപരിവാർ കുടുംബങ്ങളെ ആണ് രക്തഹാരം അണിയിച്ച് ചെങ്കൊടിത്തണലിലേക്ക് കൈ പിടിച്ചു കൊണ്ട് വന്നത്.
സ്വാഭാവികമായും ബിജെപിക്കും അവരുടെ നേതൃത്വത്തിനും സമനില തെറ്റിപോകും.സഖാവ് സന്ദീപിനെപ്പോലെ ഉശിരുള്ള,ജനകീയരായ ചെറുപ്പക്കാർ പാർട്ടിയെ പ്രതിനിധീകരിച്ച് ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചുകൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിച്ചതും.അത് തിരിച്ചറിഞ്ഞതിന്റെ ഫലമായിരുന്നു സന്ദീപിന്റെ കൊല.പത്തനംതിട്ട ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ബിജെപിയിൽ നിന്നും സിപിഐഎമ്മിലേക്ക് ചേക്കേറിയ തിരുവല്ല പെരിങ്ങനത്തെ ലോക്കൽ സെക്രട്ടറിയായിരുന്നു വ്യാഴാഴ്ച വൈകിട്ട് കൊല്ലപ്പെട്ട സന്ദീപ് കുമാർ.
എന്നത്തേയും പോലെ
കൊല നടത്തിയശേഷം സംഘപരിവാർ പടച്ചു വിടുന്ന വ്യാജപ്രചാരണങ്ങൾക്കൊപ്പമായിരു ന്നു ഇത്തവണയും ലീഗുകാരും കോൺഗ്രസുകാരുമൊക്കെ. ത്രിപുരയിൽ കോൺഗ്രസ്സ് ഒത്താശയോടെ ഭരണം പിടിച്ചശേഷം സിപിഐഎം ഓഫിസുകൾ തകർത്ത സംഘപരിവാറുകാർ പിന്നീട് നീങ്ങിയത് പള്ളികൾക്ക് നേരെയായിരുന്നു.ഓർമ്മകൾ ഉണ്ടാവുന്നത് ചിലപ്പോഴൊക്കെ നല്ലതാണ്.
സഖാവ് ഹഖ്
സഖാവ് മിഥിലാജ്
സഖാവ് ഔഫ്
സഖാവ് സനൂപ്
സഖാവ് സിയാദ്
സഖാവ് മണിലാല്‍.. തുടങ്ങി നിരവധി സഖാക്കളാണ് ഒരു വര്‍ഷം കൊണ്ട് രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായത്. അക്കൂട്ടത്തില്‍ മറ്റൊരാള്‍ കൂടി.അതായിരുന്നു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സഖാവ് സന്ദീപ്…!
Tags
Krl cpim