KeralaNEWS

പിറന്നാളിന് വാങ്ങിയ ഷർട്ട് കവറുപോലും തുറക്കാതെ സന്ദീപിന് സമ്മാനിച്ച് ഭാര്യ

നാളെ സന്ദീപിന്റെ പിറന്നാളായിരുന്നു.
രണ്ടാമത്തെ പ്രസവം കഴിഞ്ഞ്, തങ്ങ ളുടെ കുഞ്ഞുമായി ചങ്ങനാശേരി തൃക്കൊടിത്താനത്തെ സ്വന്തം വീട്ടിൽ ആയിരുന്ന സന്ദീപിന്റെ ഭാര്യ സുനിത ഭർത്താവിന് പിറന്നാൾ സമ്മാനമായി കൊടുക്കാൻ ഒരു ഷർട്ട് ആരെയോ വിട്ട് ഇതിനകം വാങ്ങിപ്പിച്ചിരുന്നു.സഖാവിന് എന്നും ഇഷ്ടപ്പെട്ട ചുവപ്പ് നിറത്തിലുള്ള ഒന്ന്.അതവർ ഭർത്താവിന് സമ്മാനിക്കുകയും ചെയ്തു.പിറന്നാളിന് ഒരു ദിവസം മുമ്പുതന്നെ-ജീവനില്ലാത്ത ആ ശയീരത്തിനു മുകളിൽ കവറുപോലും തുറക്കാതെ..
ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു തിരുവല്ല പെരിങ്ങോം സിപിഐഎം ലോക്കൽ സെക്രട്ടറിയായിരുന്ന സന്ദീപിനെ ഒരു കൂട്ടം കാപാലികർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്.

Back to top button
error: