KeralaNEWS

കൊല്ലരുത് കൊല്ലപ്പെടരുത് !!

ണ്ടു കുഞ്ഞുങ്ങൾ ഉണ്ട്.
അതിലൊന്ന് കൈക്കുഞ്ഞാണ്.
നെഞ്ചിലാണ് കുത്തിയത്.ഒൻപതു പ്രാവശ്യം ആഞ്ഞു കുത്തിയാണ് കൊന്നത്.
ആർഎസ്എസ് ഭീകരരാണ് കൊലയാളികൾ.
കാരണം അയാളൊരു സഖാവ് ആയിരുന്നു.
നിങ്ങളുടെ വലിയ രാഷ്ട്രത്തിനോ രാഷ്ട്രീയത്തിനോ അനാഥരായ കുട്ടിയോട് പോലും മറുപടി പറയാൻ കഴിയില്ല..!!

സമീപ കാലത്ത് ഏറ്റവുമധികം പേര്‍ തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടി വിട്ടു സി.പി.ഐ.എമ്മിലേക്ക് ഒഴുകി കൊണ്ടിരുക്കുന്ന പ്രദേശമാണ് തിരുവല്ല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ല.

ആ തിരുവല്ലയിലെ പെരിങ്ങര ലോക്കല്‍ കമ്മറ്റിയുടെ സെക്രട്ടറിയായിരുന്നു ആര്‍.എസ്.എസ് ഭീകരവാദികള്‍ ഇന്നലെ അരുംകൊല ചെയ്ത സഖാവ് സന്ദീപ് എന്ന ചെറുപ്പക്കാരന്‍.അസാമാന്യ സംഘാടകനായിരിക്കണം നിശ്ചയം.

ആ പ്രദേശത്ത് ലോക്കല്‍ സമ്മേളനം കഴിഞ്ഞിട്ട് അധികം ദിവസമായി കാണില്ല. സഖാവ് പി.ബി സന്ദീപ് ലോക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടും അധികം ദിവസമായി കാണില്ല.

തിരുവല്ല നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരകിലോമീറ്റര്‍ മാറിയുള്ള കലുങ്കിന് അടുത്തുവെച്ചാണ് ഇന്നലെ രാത്രി എട്ടുമണിക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സി പി ഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്. സന്ദീപിന് പിന്നാലെ മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ അക്രമി സംഘം തടഞ്ഞു നിര്‍ത്തിയാണ് വെട്ടി കൊലപ്പെടുത്തിയത്.

രാഷ്ട്രീയം ഏതുമാകട്ടെ,ആരും കൊല്ലപ്പെടരുത്; കൊല്ലുകയും അരുത്!

Back to top button
error: