തിരുവനന്തപുരം: മുന്‍ ചേര്‍ത്തല സി ഐ ശ്രീകുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുള്ള പൊലീസുദ്യോഗസ്ഥനായ ശ്രീകുമാറിനെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് മേധാവി സസ്‌പെന്‍ഡ് ചെയ്തത്.
പ്രാഥമിക അന്വേഷണത്തില്‍ മോന്‍സനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്രീകുമാറിനെ നേരത്തെ ചേര്‍ത്തലയില്‍ നിന്നും പാലക്കാട് ക്രൈം ബ്രാഞ്ച് യൂണിറ്റിലേക്ക് സ്ഥലംമാറ്റിയിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ മോന്‍സുമായി സിഐക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. മോന്‍സനെ അറസ്റ്റ് ചെയ്യുമ്പോള്‍ ചേര്‍ത്തലയിലെ വീട്ടിലും ശ്രീകുമാറുണ്ടായിരുന്നു.
മോന്‍സനുമായി അടുത്ത ബന്ധമുള്ള ഐജി ലക്ഷ്മണക്ക് ഒപ്പം പാര്‍ട്ടികളിലടക്കം സജ്ജീവ സാന്നിധ്യമായിരുന്നു ഇയാള്‍. മോന്‍സന്റെ തട്ടിപ്പുകളെ കുറിച്ച് ഇയാള്‍ക്ക് ധാരണയുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ശബ്ദ രേഖകളും പുറത്ത് വന്നിരുന്നു. മോന്‍സനുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് കേസിലെ ചുമതല ശ്രീകുമാറിന് നല്‍കാന്‍ മോന്‍സനുമായി അടുത്ത ബന്ധമുള്ള മറ്റൊരു ഉദ്യോഗസ്ഥനായ ഐജി ലക്ഷ്മണ ഇടപെട്ടുവെന്ന് ആരോപണങ്ങളും ഉയര്‍ന്നിരുന്നു.