IndiaLead NewsNEWS

രണ്ട് ദിവസം ഒരേ വില തുടര്‍ന്ന ശേഷം സ്വര്‍ണവില വര്‍ധിച്ചു; പവന് 35,880 രൂപ

സംസ്ഥാനത്ത് രണ്ട് ദിവസം ഒരേ വില തുടര്‍ന്ന ശേഷം സ്വര്‍ണവില വര്‍ധിച്ചു. വെള്ളിയാഴ്ച ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,485 രൂപയിലും പവന് 120 രൂപ വര്‍ധിച്ച് 35,880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

രണ്ടു ദിവസമായി ഗ്രാമിന് 4,470 രൂപയിലും പവന് 35,760 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. നവംബര്‍ 16ന് ആണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 4,615 രൂപയും പവന് 36,920 രൂപയുമാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്.

Signature-ad

ഏറ്റവും കുറഞ്ഞ നിരക്കാകട്ടെ നവംബര്‍ 3,4 ദിവസങ്ങളിലെ 35,640 രൂപയാണ്. രാജ്യാന്തര വിപണിയില്‍ ഇന്ന് വീണ്ടും അമേരിക്കന്‍ ബോണ്ട് വിപണി സജീവമാകുന്നത് സ്വര്‍ണത്തിന് പ്രധാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: