KeralaLead NewsNEWS

ദത്തുവിവാദക്കേസ്‌; അനുപമയുടെ അച്ഛന് മുൻകൂർജാമ്യമില്ല

തിരുവനന്തപുരം: ദത്തുവിവാദക്കേസില്‍ ഒന്നാം പ്രതിയായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്.
അമ്മ അറിയാതെ വ്യാജ രേഖകളുണ്ടാക്കി കുട്ടിയെ ദത്ത് നല്‍കിയ കേസില്‍ അനുപമയുടെ അച്ഛനും അമ്മയും ബന്ധുക്കളുമടക്കം ആറ് പേരാണ് പ്രതികള്‍. ഇതില്‍ അനുപമയുടെ അമ്മയുള്‍പ്പെടെ അഞ്ച് പേര്‍ക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

ആന്ധ്രാ പ്രദേശില്‍ നിന്നുള്ള ദമ്പതികളായിരുന്നു കുഞ്ഞിനെ ദത്ത് എടുത്തത്. ഡിഎന്‍ എ പരിശോധനയിലൂടെ കുഞ്ഞ് അനുപമയുടേയും അജിത്തിന്റേതുമാണെന്ന് വ്യക്തമായി. ഇതോടെ കുഞ്ഞിനെ അനുപമയ്ക്ക് കോടതിയിടപെട്ട് വിട്ടുനല്‍കുകയായിരുന്നു. കുഞ്ഞിനെ തിരിച്ചുകിട്ടിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയെന്ന ആവശ്യത്തില്‍ അനുപമ ഉറച്ച് നില്‍ക്കുകയാണ്.

Back to top button
error: