ആക്ഷൻഹീറോ വിശാൽ നായകനായ ‘വീരമേ വാകൈ സൂടും’ ജനുവരി 26ന് റിലീസ്

ഭരണകൂടവും ഭരണ സ്വാധീനം ഉള്ളവരും വ്യക്തികൾക്കും സമൂഹത്തിനും നേരെ നടത്തുന്ന പീഡനങ്ങൾക്കും കടന്നാക്രമണത്തിനുമെതിരെ ഒരു സാധാരണ ചെറുപ്പക്കാരൻ നടത്തുന്ന സാഹസികമായ ഒറ്റയാൾ പോരാട്ടമാണ് ചിത്രത്തിൻ്റെ പ്രമേയം. എല്ലാ വിഭാഗം പ്രേക്ഷകരെയും ആകർഷിക്കും വിധത്തിലുള്ള ആക്ഷൻ എൻ്റർടൈനറാണ് ‘വീരമേ വാകൈ സൂടും.’

ക്ഷൻ ഹീറോ വിശാലിനെ നായകനാക്കി നവാഗതനായ തു.പാ.ശരവണൻ രചനയും സവിധാനവും നിർവഹിക്കുന്ന ‘വീരമേ വാകൈ സൂടും’ എന്ന തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രത്തിൻ്റെ റിലീസ് തീയതി പ്ര്യാഖ്യാപിച്ചു. ചിത്രത്തിലെ നായക നായികമാരുടെ സ്റ്റില്ലുകളും അണിയറക്കാർ പുറത്തു വിട്ടു. ജനുവരി 26- നാണ് റിലീസ്.

ഭരണ കൂടത്തിനും, ഭരണ സ്വാധീനം ഉള്ളവർക്കെതിരെയും വ്യക്തികൾക്കും സമൂഹത്തിനും നേരെയുള്ള അവരുടെ പീഡനങ്ങൾക്കെതിരെയും ഒരു സാധാരണ ചെറുപ്പക്കാരൻ നടത്തുന്ന സാഹസികമായ ഒറ്റയാൾ പോരാട്ടമാണ് ചിത്രത്തിൻ്റെ പ്രമേയം.

എല്ലാ വിഭാഗം സിനിമാ പ്രേക്ഷകരെയും ആകർഷിക്കും വിധത്തിലുള്ള ആക്ഷൻ എൻ്റർടൈനറാണ് ‘വീരമേ വാകൈ സൂടും.’ ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയായത്.

ഡിംപിൾ ഹയാതിയാണ് നായിക.രവീണാ രവി, തുളസി, കവിതാ ഭാരതി, യോഗി ബാബു, ജോർജ് മരിയ, ബാബുരാജ്, ബ്ലാക്ക്ഷീപ്പ് ദീപ്തി, മഹാഗാന്ധി എന്നീ പ്രമുഖ താരങ്ങൾ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കവിൻ രാജ് ഛായഗ്രഹണവും യുവൻ ഷങ്കർ രാജ സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു. അനൽ അരസു, രവി വർമ്മ, ദിനേശ് കാശി എന്നിവരാണ് സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. വിശാൽ തന്നെയാണ് തൻ്റെ വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ ‘വീരമേ വാകൈ സൂടും’ നിർമ്മിച്ചിരിക്കുന്നത്.

സി.കെ അജയ് കുമാർ, പി.ആർ.ഒ

Leave a Reply

Your email address will not be published. Required fields are marked *