KeralaLead NewsNEWS

ഡിജിപി അനിൽകാന്തിന്റെ കാലാവധി നീട്ടി

സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനിൽകാന്തിന്‍റെ കാലാവധി നീട്ടി. രണ്ട് വർഷത്തേക്കാണ് ഡിജിപിയുടെ കാലാവധി നീട്ടി നൽകിയിരിക്കുന്നത്. 2023 ജൂൺ മുപ്പത് വരെയാണ് പുതുക്കിയ കാലാവധി. 2021 ജൂൺ മുപ്പതിനാണ് അനിൽകാന്തിനെ പൊലീസ് മേധാവിയായി മന്ത്രിസഭായോഗം തീരുമാനിച്ചത്. ലോകനാഥ് ബെഹ്റ വിരമിച്ചപ്പോഴായിരുന്നു അനിൽകാന്തിന്റെ നിയമനം.

ദളിത് വിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ദില്ലി സ്വദേശിയായ അനിൽകാന്ത്. എഡിജിപി കസേരയിൽ നിന്നും നേരിട്ടായിരുന്നു പൊലീസ് തലപ്പത്തേക്കുള്ള വരവ്.

Signature-ad

ദില്ലി സ‍ർവ്വകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ എം എ പൂർത്തിയാക്കിയ ശേഷമാണ് അനിൽ കാന്ത് സിവിൽ സർവ്വീസ് നേടുന്നത്. 1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. പൊലീസ് തലപ്പത്തേക്ക് വരുന്ന സമയത്ത് അനിൽകാന്തിന് ഏഴ് മാസത്തെ സർവ്വീസാണ് ബാക്കിയുണ്ടായിരുന്നത് എന്നാൽ ‌‌പൊലീസ് മേധാവിയായതോടെ രണ്ട് വർഷം കൂടി അധികമായി കിട്ടുകയാണ്.

Back to top button
error: