KeralaLead NewsNEWS

ദത്തുവിവാദ കേസില്‍ ഗുരുതര പിഴവ്; റിപ്പോര്‍ട്ടിലെ ഒരു ഭാഗം മായിച്ച് കളഞ്ഞു

തിരുവനന്തപുരം: ദത്തുവിവാദ കേസില്‍ ഗുരുതര പിഴവ് സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി.അനുപമയുടേതാണ് റിപ്പോര്‍ട്ട്. ശിശുക്ഷേമ സമിതി റിപ്പോര്‍ട്ടിലെ ഒരുഭാഗം മായ്ച്ചുകളഞ്ഞുവെന്നും ദത്ത് തടയാന്‍ സിഡബ്ല്യുസി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ദത്തുമായി ബന്ധപ്പെട്ട കാര്യം സിഡബ്ല്യുസി പൊലീസിനെ അറിയിച്ചില്ല. അനുപമ എസ്.ചന്ദ്രന്റെ പരാതി ലഭിച്ചിട്ടും സിഡബ്ല്യുസി ദത്ത് നടപടികളുമായി മുന്നോട്ടുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്ന് മന്ത്രി വീണാ ജോര്‍ജിന് കൈമാറും.

Back to top button
error: