KeralaLead NewsNEWS

മെഡിക്കൽ കോളേജ് സംഭവം ആവർത്തിക്കാതിരിക്കാൻ കർശന നടപടി: മന്ത്രി വീണാ ജോർജ്

ആവശ്യമെങ്കിൽ സെക്യൂരിറ്റി ഏജൻസിയുമായുള്ള കരാർ റദ്ദാക്കാൻ നിർദേശം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാരെ സെക്യൂരിറ്റി ജീവനക്കാർ മർദിച്ച സംഭവം ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ടുള്ള സെക്യൂരിറ്റി ജീവനക്കാരെ ഏജൻസി സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്. ഇതുകൂടാതെ സെക്യൂരിറ്റി ജീവനക്കാരെ നൽകിയ ഏജൻസിക്ക് അടിയന്തരമായി നോട്ടീസയച്ച് ആവശ്യമെങ്കിൽ ഈ ഏജൻസിയുമായുള്ള കരാർ റദ്ദാക്കാനും മന്ത്രി നിർദേശം നൽകി.

Signature-ad

നിലവിൽ മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴിലായിരുന്നില്ല സെക്യൂരിറ്റി ജീവനക്കാർ പ്രവർത്തിച്ചിരുന്നത്. എന്നാൽ, ഇനിമുതൽ എല്ലാ സെക്യൂരിറ്റി ജീവനക്കാരും റിപ്പോർട്ടിംഗും ദൈനംദിന പ്രവർത്തനങ്ങളും മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴിൽ നടത്താനും സെക്യൂരിറ്റി ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകാനും മന്ത്രി നിർദേശിച്ചു.

Back to top button
error: