തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വരും മണിക്കൂറില്‍ കേരളത്തില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, നാളെ മുതല്‍ മഴ കുറയും. അതേസമയം, ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം ഇന്ന് തമിഴ്‌നാട് ആന്ധ്ര തീരത്ത് എത്തുമെന്നാണ് വിലയിരുത്തല്‍. അറബിക്കടലിലെ ന്യൂനമര്‍ദം നാളെയോടെ ശക്തി പ്രാപിക്കുമെങ്കിലും വടക്കോട്ടു നീങ്ങും. രകേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മീന്‍പിടിത്തത്തിനു തടസ്സമില്ല.