KeralaLead NewsNEWS

കാറിലെത്തിയ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി

കോട്ടയം: കാറിലെത്തിയ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേല്‍ ത്രയീശം വീട്ടില്‍ ഹരികൃഷ്ണന്‍ പത്മനാഭന്‍ (37) ആണ് മരിച്ചത്. രാവിലെ ജോലി സ്ഥലത്തേക്കു പോകുംവഴി മുട്ടമ്പലം റെയില്‍വെ ക്രോസിന് സമീപത്തായിരുന്നു സംഭവംറെയില്‍വേ ഗേറ്റിന്റെ ഭാഗത്തു കാറിലെത്തിയ ഹരികൃഷ്ണന്‍, വാഹനം നിര്‍ത്തി പുറത്തിറങ്ങി.

ഫോണ്‍ വിളിച്ചുകൊണ്ടു റെയില്‍വേ ട്രാക്കിലേക്ക് നടന്നു. തുടര്‍ന്ന് ട്രെയിന്‍ വന്നപ്പോള്‍ മുന്നിലേക്കു ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോട്ടയത്ത് ഇരുചക്ര വാഹന ഷോറൂമില്‍ ജനറല്‍ മാനേജറായിരുന്നു ഹരികൃഷ്ണന്‍. ഭാര്യ ലക്ഷ്മി,ഇവര്‍ക്ക് രണ്ടു മക്കളാണുള്ളത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Back to top button
error: