NEWS

ചാച്ചാജിയുടെ ഓര്‍മ പുതുക്കി ഇന്ന് ശിശുദിനം

ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം 1889 നവംബര്‍ 14നാണ്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്ന നെഹ്റുവിൻ്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്. പക്ഷെ നവംബർ 20 നാണ് ഐക്യരാഷ്ട്രസഭ ആഗോള ശിശുദിനമായി ആചരിക്കുന്നത്

ഇന്ന് ശിശുദിനം.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14 ആണ് ശിശുദിനമായി ഇന്ത്യയിൽ ആചരിക്കുന്നത്. 1889 നവംബര്‍ 14നാണ് അദ്ദേഹം ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്‌റു. അതിനാലാണ് ഈ ദിവസം ശിശുദിനമായി ആചരിച്ചുവരുന്നത്. പക്ഷെ നവംബർ 20 നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനമായി ആചരിക്കുന്നത്.

1857 ജൂൺ രണ്ടാം ഞായറാഴ്ചയാണ് ചെൽസിയിലെ യൂണിവേഴ്സലിസ്റ്റ് ചർച്ച് ഓഫ് റിഡീമറിന്റെ പാസ്റ്റർ റെവറന്റ് ഡോ. ചാൾസ് ലിയോനാർഡ് ശിശുദിനം ആരംഭിച്ചത്. ലിയോനാർഡ് ഈ ദിവസത്തിന് ‘റോസ് ഡേ’ എന്ന് പേരിട്ടു, പിന്നീട് ഇതിനെ ‘ഫ്ലവർസൺഡേ’ എന്ന് നാമകരണം ചെയ്തു. തുടർന്നാണ് കുട്ടികളുടെ ദിനം എന്ന് നാമകരണം ചെയ്തത്.

എല്ലാ കുട്ടികൾക്കും ന്യൂസ്ദെൻന്റെ ശിശുദിനാശംസകൾ.

Back to top button
error: