കുറുപ്പ്’ വന്നൂ, കണ്ടൂ, കിഴടക്കി
സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നുണ്ട് എങ്കിൽ ഇന്ന് 76 വയസ്സ് പ്രായം കാണും.’ മനുഷ്യനോളം ക്രൂരനായ മറ്റൊരു മൃഗമില്ല’ എന്ന പ്രസിദ്ധ വാചകം അക്ഷരം പ്രതി സത്യമായി തീർന്ന സംഭവമാണ് ചാക്കോ വധം. പല വിവാദങ്ങളുടെയും അകമ്പടിയോടെ വൻ പ്രതീക്ഷ ഉയർത്തി എത്തിയ ചിത്രമാണ് കുറുപ്പ്
ദുൽഖർ സൽമാൻ…!
യുവനിരയിലെ ആണത്വമുള്ള നടന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ… വ്യക്തിത്വമുള്ള കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ ശേഷിയുള്ള അഭിനയ പ്രതിഭ. ഘനഗംഭീര്യമായ ശബ്ദത്തിനുടമ.
മഹാനടൻ മമ്മൂട്ടി തന്റെ പുത്രനുവേണ്ടി ആദ്യമായി ഇൻസ്റ്റഗ്രാമിലൂടെ ഒരു പോസ്റ്റർ റിലീസ് ചെയ്ത ചിത്രം ‘കുറുപ്പ്’ ദേ വന്നൂ. ദുൽഖറിന്റെ ആദ്യ ചിത്രം, സെക്കന്റ് ഷോയുടെ സംവിധായകൻ തന്നെയാണ് കുറുപ്പും ഒരുക്കിയത്.
ചാക്കോ എന്ന സിനിമ ഫിലിം വിതരണക്കാരന്റെ ഗർഭിണിയായ ഭാര്യ, ശാന്തമ്മയുടെ ജീവിതം കശക്കിയെറിഞ്ഞ സംഭവം.
ഭാസ്കര പിള്ള, പൊന്നപ്പൻ, ഷാഹു, കൽപ്പകവാടി, ചെറിയനാട്, കരുവാറ്റ, സരസമ്മ, കുന്നംവയലേല, ഫോറൻസിക് വിദഗ്ധൻ ഉമാദത്തൻ, ഡിവൈ.എസ്.പി ഹരിദാസ് എന്നീ പേരുകൾ എങ്ങനെ മറക്കും…?
മാവേലിക്കര പോലീസ് സ്റ്റേഷൻ വളപ്പിലെ മാഞ്ചുവട്ടിൽ 1984 ജനുവരി മുതൽ സൂക്ഷിച്ചിരുന്ന കെ.എൽ.വൈ 7831അംബാസ്സഡർ കാറിന്റെ എൻജിന്റെ ഒരു ഭാഗമേ ഇപ്പോഴുള്ളൂ.
ചാക്കോയെ വധിച്ച മാവേലിക്കര കുന്നം – കൊല്ലകടവ് റോഡരികിലെ നെൽപാടം കാണാം. ഈ റോഡിന് നാട്ടുകാർ ചാക്കോ റോഡ് എന്നും, ഈ പാടത്തിനു ചാക്കോ പാടം എന്നും പേരിട്ട് വിളിക്കുന്നു.
എൻ.എച്ച് 47, പിന്നെയും എന്നീ ചിത്രങ്ങൾക്ക് ശേഷം സുകുമാരക്കുറുപ്പും ചാക്കോയും കേന്ദ്രകഥാപാത്രങ്ങളായ, ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തിയ ‘കുറുപ്പ്’ വന്നൂ, കണ്ടൂ, കിഴടക്കി.
സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നുണ്ട് എങ്കിൽ ഇന്ന് 76 വയസ്സ് പ്രായം കാണും.
‘മനുഷ്യനോളം ക്രൂരനായ മറ്റൊരു മൃഗമില്ല’ എന്ന പ്രസിദ്ധ വാചകം അക്ഷരം പ്രതി സത്യമായി തീർന്ന സംഭവമാണ് ചാക്കോ വധം.
പല വിവാദങ്ങളുടെയും അകമ്പടിയോടെ, വൻ പ്രതീക്ഷ ഉയർത്തി എത്തിയ ചിത്രമാണ് കുറുപ്പ്.
ചിത്രത്തിൻ്റെ സവിശേഷതകളിലേയ്ക്കോ കഥയിലെ വഴിത്തിരിവുകളിലേയ്ക്കോ പ്രവേശിക്കുന്നില്ല.
ചിത്രം തിയേറ്ററിൽ കണ്ട് ആസ്വദിക്കൂ.
കെ.ആർ രവിമോഹൻ