മധുരം: കൊടൈക്കനാൽ കാണാൻ ബൈക്കിൽ പോയി മടങ്ങവെ കാറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു.തമിഴ്നാട് മധുര ജില്ലയിലെ പനങ്കുടി സ്വദേശികളായ 21 ഉം 19 ഉം പ്രായമുള്ള യുവാക്കളാണ് മരിച്ചത്.ബൈക്കിൽ കൊടൈക്കനാലിന് ടൂർ പോയ ശേഷം തിരിച്ചു വരവേ ദിണ്ഡിഗൽ ജില്ലയിലെ നിലക്കോട്ടൈക്ക് അടുത്തുള്ള ശിലിക്കുവാർപട്ടിയിൽ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
യുവാക്കളിലൊരാൾ ഇടിയുടെ ആഘാതത്തിൽ സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധം ഉയർന്നു പൊങ്ങി റോഡിനു സമീപത്തെ വൈദ്യുത ലൈനിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. മറ്റൊരാൾ ചിതറിയ നിലയിൽ പരിസരത്തെ പുൽപടർപ്പിലും.ബൈക്കിന്റെ അമിതവേഗതയായിരുന്നു അപകടകാരണം.നിലക്കോട്ടൈ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.