
റാന്നി: മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന യുവാവിനെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂപ്പാറ ചെങ്ങരൂര്‍ മൂശാരിക്കവല കൊട്ടകപ്പറമ്പില്‍ മധുവിെൻറ മകന് കെ.എം മനുവാണ്(25) പിടിയിലായത്. തിരുവല്ല ടൗണ്ണിലെ പാര്‍ക്കിങ് സ്ഥലത്ത് സൂക്ഷിച്ച ബൈക്ക് മോഷ്ടിച്ച് റാന്നി ജണ്ടായിക്കൽ എത്തിച്ചപ്പോളാണ് പോലീസ് പിടികൂടിയത്. ബൈക്കിെൻറ കളര്‍മാറ്റി ഉപയോഗിച്ചുവരവെ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ ്് പോലീസ് പിടികൂടുകയായിരുന്നു.