മാവേലിക്കര: ഹരിപ്പാട് വെട്ടുവേനിയിൽ വിഷം ഉള്ളിൽ ചെന്ന് അമ്മയും കുഞ്ഞും മരിച്ച നിലയിൽ.ഹരിപ്പാട് വെട്ടുവേനി നെടുവേലിൽ സൂര്യൻ ഡി. നമ്പൂതിരിയുടെ ഭാര്യ അദിതി (25), മകൻ കൽക്കി (5 മാസം) എന്നിവരാണു മരിച്ചത്.
അടുത്തിടെയാണ് സൂര്യൻ നമ്പൂതിരി കോവിഡ് ബാധിച്ചു മരിച്ചത്. അദിതിയുടെ വീടായ ചെങ്ങന്നൂർ ആലാ വിളവിൽ വീട്ടിൽ തിങ്കൾ രാത്രി പന്ത്രണ്ടോടെയാണ് ഇരുവരെയും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടത്.