KeralaLead NewsNEWS

കണ്ണൂര്‍ നെഹര്‍ കോളേജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; 6 പേര്‍ പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂരിലെ നെഹര്‍ കോളേജില്‍ രണ്ടാം വര്‍ഷ ബിദുദ വിദ്യാര്‍ത്ഥി പി അന്‍ഷാദിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ 6 പേര്‍ പോലീസ് കസ്റ്റഡിയില്‍. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുല്‍ ഖാദര്‍, മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്വാന്‍ എന്നിവരാണ് കസ്റ്റഡിയിലായത്.

ഇന്ന് പുലര്‍ച്ചെയാണ് ചക്കരക്കല്‍ പൊലീസ് ആറുപേരെയും വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ അന്‍ഷാദിനെ ഒരു സംഘം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ക്ലാസിലെ പെണ്‍കുട്ടികളോട് സംസാരിക്കുന്നോ എന്ന് ചോദിച്ചും കയ്യിലുള്ള പണം ആവശ്യപ്പെട്ടും ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു.

Signature-ad

മണിക്കൂറുകള്‍ക്ക് ശേഷം ആശുപത്രിയില്‍ വച്ചാണ് അന്‍ഷാദിന് ബോധം വീണ്ടുകിട്ടിയത്. ആദ്യം അടിപിടി കേസായി രജിസ്റ്റര്‍ ചെയ്ത ചക്കരക്കല്‍ പൊലീസ് തുടരന്വേഷണത്തില്‍ സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞു. ആന്റി റാഗിംഗ് നിയമം കൂടി ചേര്‍ത്തതോടെ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഈ ക്യാംപസില്‍ പഠിക്കാനാകില്ല.

Back to top button
error: