NEWS
അനാശാസ്യത്തിന് പ്രേരിപ്പിച്ച ഭർത്താവിനെ രണ്ടാം ഭാര്യ തലക്കടിച്ചുകൊന്നു
രണ്ടാംഭാര്യയായ യുവതിയെയാണ് ഭർത്താവ് സ്വാമി രാജ് അനാശാസ്യത്തിന് പ്രേരിപ്പിച്ചത്. ആദ്യഭാര്യ ഇയാളിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. സ്വാമിരാജിനെ കൊലപ്പെടുത്തിയ ശേഷം യുവതി പൊലീസിനു കീഴടങ്ങി
ബംഗളൂരു: അനാശാസ്യത്തിന് പ്രേരിപ്പിച്ച ഭർത്താവിനെ യുവതി തലക്കടിച്ചുകൊന്നു. കർണാടകയിലെ നെലമംഗലക്ക് സമീപം മാതനായകനഹള്ളിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം യുവതി സ്വയം പൊലീസിൽ കീഴടങ്ങി. ഹാരോക്യതാനഹള്ളി സ്വദേശി സ്വാമി രാജ് ആണ് കൊല്ലപ്പെട്ടത്.
രണ്ടാമത്തെ ഭാര്യയായ യുവതിയെയാണ് ഇയാൾ അനാശാസ്യത്തിന് പ്രേരിപ്പിച്ചത്.
ആദ്യ ഭാര്യ ഇയാളിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. മാതനായകനഹള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്.