IndiaLead NewsNEWS

പെട്രോള്‍ വില ലിറ്ററിന് 10 രൂപ കുറച്ച് പഞ്ചാബ്

പെട്രോൾ വില ലീറ്ററിന് പത്ത് രൂപയും ഡീസൽ വില അഞ്ച് രൂപയും കുറച്ച് പഞ്ചാബ് സർക്കാർ. ഇതോടെ സംസ്‌ഥാനത്തെ പെട്രോൾ വില 100 രൂപയിൽ താഴെയായി. പെട്രോളിന് 96.16 രൂപയും ഡീസലിന് 84.80 രൂപയുമാണ് സംസ്‌ഥാനത്തെ പുതിയ നിരക്ക്. ദീപാവലി ദിനത്തിൽ ഇന്ധന നികുതി കുറച്ച കേന്ദ്ര സർക്കാരിന്റെ നടപടിക്കു പിന്നാലെയാണ് പുതിയ തീരുമാനം.

70 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തിലുള്ള വിലകുറയ്ക്കലെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി പറഞ്ഞു. നിലവില്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ പെട്രോള്‍ കിട്ടുക പഞ്ചാബിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അയല്‍ സംസ്ഥാനമായ ഡല്‍ഹിയുമായി താരതമ്യം ചെയ്യുമ്പോള്‍ പഞ്ചാബില്‍ പെട്രോള്‍ വില 9 രൂപ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Back to top button
error: