KeralaLead NewsNEWS

അല്‍ഫാം കഴിച്ച 15 പേര്‍ക്ക് ഭക്ഷ്യ വിഷബാധ; ബേക്കറി അടച്ചു പൂട്ടി

വയനാട്‌: അമ്പലവയലില്‍ പ്രവര്‍ത്തിക്കുന്ന ഫേമസ് ബേക്കറിയില്‍ നിന്നും അല്‍ഫാം കഴിച്ച 15 പേര്‍ക്ക് ഭക്ഷ്യ വിഷബാധ. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ നിന്നും ഭക്ഷണം കഴിച്ച റെസ്റ്റ് ഹൗസ് സ്വദേശികളായ ചേലക്കാട് വീട്ടില്‍ ഉഷ (43), മക്കളായ വത്സരാജ് (21), മരുമകള്‍ ഷഹന ഷെറിന്‍ എന്നിവര്‍ ഇപ്പോഴും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടവരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഫുഡ് ആന്റ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും ബേക്കറിയിലെത്തി പരിശോധന നടത്തി. എന്താണ് സംഭവിച്ചതെന്ന് സാമ്പള്‍ പരിശോധന റിപ്പോര്‍ട്ട് വന്നതിന് ശേഷമേ മനസ്സിലാകുയെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ബേക്കറി താത്ക്കാലികമായി അടച്ചു പൂട്ടി.

Back to top button
error: