കേരളത്തിന് മുന്നിൽ തമിഴ്നാടിന്റെ അധികാരം സ്റ്റാലിൻ അടിയറ വച്ചെന്ന് മുൻ മുഖ്യമന്ത്രി ഒ പനീർ ശെൽവം
കേരളത്തിന്റെ ആവശ്യപ്രകാരം കൂടുതൽ വെള്ളം ഒഴിക്കിവിടുന്നതിനെതിരേ മുഖ്യമന്ത്രി സ്റ്റാലിനെ ക്രൂശിക്കാനൊരുങ്ങുകയാണ് അണ്ണാ ഡി.എം.കെയും മുൻ മുഖ്യമന്ത്രി ഒ.പനീർ ശെൽവവും. തേനി, മധുര, ശിവഗംഗ, ദിണ്ടിഗൽ, രാമനാഥപുരം ജില്ലകളിൽ പ്രതിഷേധം ശക്തമാണ്
തേനി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് അനുകൂല നിലപാടാണ് മുഖ്യമന്ത്രി സ്റ്റാലിൻ സ്വീകരിക്കുന്നതെന്ന് അണ്ണാ ഡി.എം.കെ ആരോപിക്കുന്നു.
തമിഴ്നാട്ടിലെ മുഖ്യപ്രതിപക്ഷമായ അണ്ണാ ഡി.എം.കെ ഈ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. കേരളത്തിന്റെ ആവശ്യപ്രകാരം കൂടുതൽ വെള്ളം ഒഴിക്കിവിടുന്നതിനെതിരേ മുഖ്യമന്ത്രി സ്റ്റാലിനെ ക്രൂശിക്കാനൊരുങ്ങുകയാണ് അണ്ണാ ഡി.എം.കെയും മുൻ മുഖ്യമന്ത്രി ഒ പനീർ ശെൽവവും.
കേരളത്തിന് മുന്നിൽ തമിഴ്നാടിന്റെ അധികാരം അടിയറ വയ്ക്കുകയാണെന്നും തമിഴ്നാട്ടിലെ കർഷകരെ മുഖ്യമന്ത്രി സ്റ്റാലിൻ മറക്കരുതെന്നും ഒ പനീർ ശെൽവം വിമർശിച്ചു.
തേനി, മധുര, ശിവഗംഗ, ദിണ്ടിഗൽ, രാമനാഥപുരം ജില്ലകളിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടി എത്തും മുൻപ് ജലം ഒഴുക്കിവിട്ടത് എന്തിനെന്നാണ് ഒ. പനീർ ശെൽവം ചോദിക്കുന്നു. പനീർ ശെൽവത്തിന് സ്വാധീനമുള്ള മേഖലകളാണ് ഇത്.