KeralaNEWS

മുല്ലപ്പെരിയാറില്‍ ചര്‍ച്ച ചെയ്തു യോജിപ്പിലെത്തണം: മന്ത്രി റോഷി

 

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വൈകാരിക സമീപനമല്ല വേണ്ടതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇരുസര്‍ക്കാരുകളും തമ്മില്‍ ചര്‍ച്ച ചെയ്യാം എന്ന തമിഴ്‌നാട് നിലപാട് പ്രതീക്ഷ നല്‍കുന്നതാണ്. ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് ഉയര്‍ത്തണമെന്ന് തമിഴ്‌നാട് ആവശ്യപ്പെടുന്നത് കൂടുതല്‍ ജലം ലഭിക്കുന്നതിനാണ്. ആവശ്യത്തിന് ജലം നല്‍കാന്‍ കേരളം തയാറാണ്. പുതിയ അണക്കെട്ടും ജനങ്ങളുടെ സുരക്ഷിതത്വവുമാണ് കേരളത്തിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

Signature-ad

ഇരുസര്‍ക്കാരുകളും തമ്മില്‍ ചര്‍ച്ച ചെയ്തു യോജിപ്പിലെത്തുകയാണ് വേണ്ടത്. അതിനുള്ള സാഹചര്യം ഉണ്ടായി വരുന്നത് പ്രതീക്ഷ നല്‍കുന്നതാണ്. കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തില്‍ കൂടുതല്‍ അഭിപ്രായ പ്രകടനം നടത്തുന്നത് ഉചിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: