Lead NewsNEWS

എംജി സര്‍വകലാശാലയില്‍ ലൈംഗിക അതിക്രമം നേരിട്ടു; വെളിപ്പെടുത്തലുമായി ഗവേഷക വിദ്യാര്‍ത്ഥിനി

കോട്ടയം: എംജി സര്‍വകലാശാലയില്‍ ലൈംഗിക അതിക്രമം നേരിട്ടതായി ഗവേഷക വിദ്യാര്‍ഥിനി. 2014ല്‍ ഒരു ഗവേഷക വിദ്യാര്‍ഥി കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. അന്ന് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വൈസ് ചാന്‍സലറെ വിവരം അറിയിച്ചെങ്കിലും ആരോപണ വിധേയനെ സംരക്ഷിക്കുന്ന സമീപനമാണ് വിസി സ്വീകരിച്ചതെന്നും മറ്റൊരു സര്‍വകലാശാല ജീവനക്കാരനും അപമര്യാദയായി പെരുമാറിയതായും വിദ്യാര്‍ത്ഥിനി പറയുന്നു.

വൈസ് ചാന്‍സലറെ വിശ്വാസമില്ല. ഗവേഷണം തുടരാന്‍ സൗകര്യം ഒരുക്കാമെന്ന വാഗ്ദാനത്തിലും വിശ്വാസമില്ലെന്നും വിദ്യാര്‍ഥിനി കൂട്ടിച്ചേര്‍ത്തു.

Back to top button
error: