NEWS

‘ജയ് ഭീം’ വൻവിജയമാകാൻ കാരണം മറുനാടൻമലയാളി ദമ്പതിളായ ഷിബു കല്ലാറിൻ്റെയും ഭാര്യ ജോളിയുടെയും കഠിനാധ്വാനം

ഷിബുകല്ലാറും ജോളിയും ഊണും ഉറക്കവും വെടിഞ്ഞ് അധ്വാനിച്ചതുകൊണ്ടു മാത്രമാണ് ‘ജയ് ഭീം’ വൻവിജയം നേടിയത്. ഡബ്ബിങ് രംഗത്ത് ദീർഘകാല പരിചയ സമ്പത്തിന് ഉടമകളായ ജോളിയും ഷിബുവും മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ പ്രഗൽഭരായ ഡബ്ബിങ് ആർട്ടിസ്റ്റ്കളെ കണ്ടെത്തിയാണ് ദൗത്യം പൂർത്തിയാക്കിയത്

ദീപാവലിയോടനുബന്ധിച്ച് അഞ്ചു ഭാഷകളിലായി ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത് നിരൂപക പ്രശംസയും പ്രേക്ഷക അംഗീകാരവും നേടിയിരിക്കയാണ് സൂര്യയുടെ 2ഡീ എൻ്റർപ്രൈസസ് നിർമ്മിച്ച ‘ജയ് ഭീം.’
എന്നാൽ തമിഴ് ഒഴികെയുള്ള മറ്റു നാലു ഭാഷകളിലേയും ഈ വിജയത്തിനു പിന്നിൽ മറുനാടൻ മലയാളി ദമ്പതികളുടെ അധികമാരും അറിയാത്ത കഠിനമായ അധ്വാനവും കൂടിയുണ്ട്.
ജോളി സ്റ്റുഡിയോ സാരഥികളായ ഷിബു കല്ലാറിൻ്റെയും ജോളിയുടെയും ഊണും ഉറക്കവും വെടിഞ്ഞുള്ള അധ്വാനം. ഈ ദമ്പതികളാണ് ചിത്രം ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ മൊഴിമാറ്റം നടത്തിയത്. ഡബ്ബിങ് രംഗത്ത് ദീർഘകാല പരിചയ സമ്പത്തിന് ഉടമകളായ ജോളിയും ഷിബുവും അതാതു ഭാഷകളിലെ പ്രഗൽഭരായ ഡബ്ബിങ് ആർട്ടിസ്റ്റ്കളെ കണ്ടെത്തിയാണ് ദൗത്യം പൂർത്തിയാക്കിയത്. ഒരു ഡബ്ബിങ് സിനിമ എന്ന പ്രതീതി ഉണ്ടാവാത്ത രീതിയിൽ ഡബ്ബിങ് പൂർത്തിയാക്കി പ്രശംസ നേടാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ് ജോളിയും ഷിബുവും.

ഡബ്ബിങ് രംഗത്ത് സുപരിചിതരായ ഇവർ ഇതിനോടകം ഒട്ടനവധി സിനിമകൾ തമിഴിൽ നിന്നും മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
കൈതി, സൂരറൈ പോട്ര്, ദർബാർ, ബിഗിൽ, മാസ്റ്റർ, വിശ്വാസം വിവേകം, പൊൻമകൾ വന്താൾ, അരുവി, നേർകൊണ്ട പാർവൈ, രാക്ഷസി, മൂക്കുത്തി അമ്മൻ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഷിബുവും ജോളിയും മൊഴി നൽകി അന്യ ഭാഷയിലും വൻവിജയം നേടിയ സിനിമകളിൽ ചിലതു മാത്രം.

Back to top button
error: