
തിരുവനന്തപുരം: വെയിറ്റിങ് ഷെഡിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി 5 കുട്ടികളുള്‍പ്പെടെ 6 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മുതിര്‍ന്നയാളുടെ നില ഗുരുതരമാണ്. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചല്‍ എന്ന സ്ഥലത്തെ വെയിറ്റിങ് ഷെഡില്‍ ബസ് കാത്തു നിന്നവര്‍ക്ക് നേരെ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കയറുകയായിരുന്നു. വെയിറ്റിങ് ഷെഡ് തകര്‍ന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.






