NEWS

കൊച്ചിയിൽ റോഡ് ഉപരോധിച്ച കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രെ കേസ്

 

കൊ​ച്ചി: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ട​പ്പ​ള്ളി-​വൈ​റ്റി​ല ബൈ​പാ​സി​ല്‍ ന​ട​ത്തി​യ ഉ​പ​രോ​ധ​സ​മ​ര​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. 15 നേ​താ​ക്ക​ളെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന 50 ഓ​ളം പേ​രെ​യും പ്ര​തി​ചേ​ര്‍​ത്ത് മ​ര​ട് പോ​ലീ​സാ​ണ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

അ​നു​മ​തി​യി​ല്ലാ​തെ ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ച്ചു, ജ​ന​ങ്ങ​ള്‍​ക്ക് മാ​ര്‍​ഗ​ത​ട​സം സൃ​ഷ്ടി​ച്ചു തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സാ​ണ് ഒ​ന്നാം പ്ര​തി. വി.​ജെ. പൗ​ലോ​സ് ര​ണ്ടാം പ്ര​തി​യും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മൂ​ന്നാം പ്ര​തി​യു​മാ​ണ്.

വി​പി സ​ജീ​ന്ദ്ര​ന്‍, ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്, ടോ​ണി ച​മ്മി​ണി, ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ന്‍ എ​ന്നി​വ​രും പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ട്.

Back to top button
error: