NEWS

കോവൂർ കുഞ്ഞുമോനെ കളിയാക്കി മുകേഷ്, താരത്തെ വിളിക്കുന്നവർ ജാഗ്രതൈ, ഒന്നുകിൽ ആക്രോശം, അല്ലെങ്കിൽ ശകാരം, അതുമല്ലെങ്കിൽ പരിഹാസം

‘അന്തസുവേണമെടാ’ തൊട്ട് മുകേഷിന്റെ ഫോണ്‍ കോളുകളുടെ പരമ്പരതന്നെയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച.
വേറൊരു ഫോണ്‍വിളിയില്‍ ഇത് പൊലീസ് നിരീക്ഷിക്കുകയാണെന്നും അകത്താവുമെന്നും നടന്‍ വിളിച്ച ആളെ ഭീഷണിപ്പെടുത്തി. മുന്‍കൂട്ടി പരിചയമുള്ളവര്‍ക്കു മാത്രമേ വിളിക്കാനാവൂ എന്ന ചോദ്യം ചിലര്‍ ഉയര്‍ത്തുന്നുണ്ട്

കൊല്ലം: തൊട്ടാൻ പൊട്ടുന്ന സ്ഫോടക വസ്തു പോലെയാണ് നടനും കൊല്ലം എം.എൽ.എയുമായ മുകേഷിന് മൊബൈൽ ഫോൺ.
രാത്രിയിൽ വിളിച്ച ആരാധകനോടും പകൽ വിളിച്ച് ഓണ്‍ലൈന്‍ പഠനത്തിന് ഫോണ്‍ വേണമെന്ന് യാചിച്ച വിദ്യാര്‍ത്ഥിയോടുമൊക്കെ സിനിമയിലെ സൂപ്പർനടനെപ്പോലെ തട്ടിക്കയറുകയും ശകാരിക്കുകയുമാണ് അദ്ദേഹം ചെയ്തത്. ഇതെല്ലാം വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.
പിന്നീടാണ് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന പോലെ കാര്യങ്ങൾ ബോധ്യപ്പെട്ടത്.
താൻ നടൻ മാത്രമല്ല ജനപ്രതിനിധി കൂടിയാണെന്ന് തിരിച്ചറിവ് ഉണ്ടാകുന്നതോടെ സ്വന്തം സിനിമയിലെ സീൻ പോലെ കുറ്റസമ്മതമായി വിശദീകരണമായി, ഒടുവിൽ കൊളമായി ചളമായി മാറും കാര്യങ്ങൾ.

Signature-ad

രാത്രി വിളിച്ച പാവം ആരാധകനെ താരം ചീത്ത വിളിച്ചെന്നാണ് വാർത്ത. സഹപാഠിയുടെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം യാചിച്ചു വിളിച്ച ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ഥിയെ മുകേഷ് കണക്കറ്റ് ശകാരിച്ചു.

ഇതെല്ലാം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇപ്പോഴിതാ മുകേഷിൻ്റെ മറ്റൊരു ഓഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. ‘സ്‌കൂള്‍ നാളെ തുറക്കുമോ’ എന്ന് ഉറപ്പിക്കാന്‍ വിളിച്ച ഫോണ്‍ കോളാണ് വൈറലായത്. നവംബര്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കുമോ എന്നാണ് വിളിച്ച ആള്‍ക്ക് അറിയേണ്ടത്.

കൊല്ലത്ത് നിന്ന് തന്നെയാണ് എം.എല്‍.എയ്ക്ക് ഫോണ്‍ വിളി വന്നത്. എന്നാല്‍ മണ്ഡലം മാറിയാണ് ഫോണ്‍ വിളി എത്തിയത്. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയുടെ മണ്ഡലത്തില്‍ നിന്നാണ് ഈ വിളിയെന്ന് മുകേഷിനു മനസിലായി.

“നിങ്ങള്‍ എന്താണ് അദ്ദേഹത്തെ വിളിക്കാഞ്ഞത്. അയാള്‍ പാവമല്ലേ. നിങ്ങളുടെ ഫോണ്‍ കോളിനായി അദ്ദേഹം കാത്തിരിക്കുകയാണ്. ആരും വിളിക്കുന്നില്ല എന്ന പരാതിയാണ്. ഇതൊക്കെ റെക്കോര്‍ഡ് ചെയ്യുന്നുണ്ടല്ലോ ഇല്ലേ…’’

ഇല്ല എന്ന് വിളിച്ചയാളുടെ മറുപടി. “അതെന്താ റെക്കോര്‍ഡ് ചെയ്യാത്തത്. റെക്കോര്‍ഡ് ചെയ്യണം കേട്ടോ. ഇതൊക്കെ റെക്കോര്‍ഡ് ചെയ്ത് ഇടണ്ടേ…”
മുകേഷ് പരിഹാസത്തോടെ തുടർന്നു.

‘അന്തസുവേണമെടാ’ തൊട്ട് മുകേഷിന്റെ ഫോണ്‍ കോളുകളുടെ പരമ്പരതന്നെയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച.
വേറൊരു ഫോണ്‍വിളിയില്‍ ഇത് പൊലീസ് നിരീക്ഷിക്കുകയാണെന്നും അകത്താവുമെന്നും നടന്‍ വിളിച്ച ആളെ ഭീഷണിപ്പെടുത്തി. മുന്‍കൂട്ടി പരിചയമുള്ളവര്‍ക്കു മാത്രമേ വിളിക്കാനാവൂ എന്ന ചോദ്യം ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

വിളിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത ആളെയാണ് കൊല്ലംകാര്‍ തെരെഞ്ഞെടുത്തത് എന്ന പരിഹാസവും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നു.
ഇത് കൊല്ലംകാര്‍ക്ക് സ്വതേയുള്ള രീതിയാണ്, വലിയആളാണ് തങ്ങളുടെ പ്രതിനിധി എന്ന് വീമ്പു പറയുന്നതിനു വേണ്ടിയാണ് ഇതൊക്കെ എന്നു പരിഹസിക്കുന്നവരുണ്ട്.

Back to top button
error: