NEWS

BLIND man who sees is better than a seeing man who is BLIND; ‘ജോഷ്വാ മോശയുടെ പിന്‍ഗാമി’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌

ഒരു സംഘം പുതുമുഖങ്ങളെ കഥാപാത്രങ്ങളാക്കി നവാഗതനായ സുധീഷ് മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് ‘ജോഷ്വാ മോശയുടെ പിന്‍ഗാമി’. ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. A BLIND man who sees is better than a seeing man who is BLIND എന്ന ടാഗ് ലൈനോടെയാണ് പോസറ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

സുധീഷ് മോഹന്‍ തന്നെ തിരക്കഥയൊരുക്കി കഴിഞ്ഞ മാസം പ്രദര്‍ശനത്തിനെത്തിയ റോഡി എന്ന ഹൃസ്വചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അഖിലേഷ് ഈശ്വറാണ് ഈ ചിത്രത്തിലെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കള, ആര്‍ക്കറിയാം എന്നി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പ്രമോദ് വെളിയനാടും ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രമായെത്തുന്നു. കയേദു സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അഖിലേഷിനൊപ്പം നാല്‍പ്പതോളം പുതുമുഖങ്ങളും വേഷമിട്ടിരിക്കുന്നു.

വിനോദ് ഗോപി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് അനീഷ് സ്വാതിയും, സംഗീതവും പശ്ചാത്ത സംഗീതവും ഒരുക്കിയിരിക്കുന്നത് ബോണി ലൂയിസുമാണ്. കോവിഡ് പരിമിതികള്‍ക്കുളളില്‍ നിന്നാണ് അണിയറ പ്രവര്‍ത്തര്‍ സിനിമ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ചിത്രം പൂര്‍ണമായും ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ഡ്രാമയാണെന്ന് സംവിധായകന്‍ പറയുന്നു.

ഒരു പെണ്‍കുട്ടിയുടെ തിരോധാനവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്. തീര്‍ത്തും ചെലവ് കുറച്ച് പരിമിതമായ ടെക്നിക്കല്‍ ക്രൂവിനെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ലോക്ക്ഡൗണ്‍ സമയത്ത് 15 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന ചിത്രം നവംബര്‍ മാസത്തില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Back to top button
error: