
ചാവക്കാട് : ചാവക്കാട് മണത്തല ചാപറമ്പിൽ ബി ജെ പി പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.അയിനിപ്പുള്ളി സ്വദേശി അനീഷ്, എടക്കഴിയൂർ നാലാം കല്ല് സ്വദേശി സുനീർ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ചാപ്പറമ്പിലുള്ള ഓട്ടോ ഡ്രൈവറെ ലക്ഷ്യം വെച്ച് വന്ന മൂന്നംഗ സംഘം ആളുമാറി കൊപ്ര ചന്ദ്രൻ മകൻ ബിജുവിനെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.എസ് ഡി പി ഐ പ്രവർത്തകരാണ് കസ്റ്റഡിയിലുള്ള ഇരുവരും.