NEWS
പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന്‍ മരിച്ചു
കോട്ടയം: പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന്‍ മരിച്ചു. പാലാ കാഞ്ഞിരത്തും കുന്നേല്‍ ഷിനു (31) ആണ് മരിച്ചത്. 71 ശതമാനം പൊള്ളലേറ്റ ഷിനു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിന് അഞ്ച് മണിയോടെയാണ്മരണം സംഭവിച്ചത്.
കഴിഞ്ഞ സെപ്റ്റംബര്‍ 23 നാണ് കേസിനാസ്പദമായ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് പിതാവ് ഗോപാലകൃഷ്ണന്റെ ക്രൂരകൃത്യത്തിന് ഷിനു ഇരയായത്. ഷിനു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഇതേ തുടുര്‍ന്നുണ്ടായ കലഹമാണ് ആക്രമണത്തിന് കാരണമായത്. സംഭവശേഷം ഓട്ടോറിക്ഷയില്‍ ഗോപാലകൃഷ്ണന്‍ രക്ഷപ്പെട്ടെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കേസില്‍ ഗോപാലകൃഷ്ണന്‍ റിമാന്‍ഡില്‍ ആണ്.