NEWS

24 മണിക്കൂറിൽ 12,514 പുതിയ പോസിറ്റീവ് കേസുകൾ; 251 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 12,514 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,42,85,814 ആയി. 24 മണിക്കൂറിനിടെ 251 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,58,437 ആയി ഉയര്‍ന്നു. ഇന്നലെ 12,718 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,36,68,560.

1,58,817 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 248 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 1.17 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 38 ദിവസമായി രണ്ടു ശതമാനത്തില്‍ കുറവാണിത്. 1.42 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

Back to top button
error: