NEWS

അഡ്വ.സണ്ണി ജോസഫ് എം.എൽ.എയുടെ മാതാവ് നിര്യാതയായി

കണ്ണൂർ: പേരാവൂർ എം.എൽ.എ അഡ്വ.സണ്ണി ജോസഫിന്റെ മാതാവ് വടക്കേക്കുന്നേൽ റോസക്കുട്ടി (92) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന്​ വസതിയിൽ ശുശ്രൂഷയ്ക്കുശേഷം പുറവയൽ സെന്‍റ്​ ജോർജ് പള്ളിയിൽ.

ഭർത്താവ്: പരേതനായ ജോസഫ്. മറ്റുമക്കൾ: ജോർജ് ജോസഫ് (റിട്ട: മാനേജർ ഗ്രാമീൺ ബാങ്ക്), ഇന്നസന്റ് ജോസഫ് (റിട്ട: ആരോഗ്യ വകുപ്പ്), ഐസൽ ജോസഫ് (റിട്ട: മാനേജർ ഉളിക്കൽ സഹകരണ ബാങ്ക് ), ഷെല്ലി ജോസഫ് (റിട്ട: മാനേജർ ജില്ലാ സഹകരണ ബാങ്ക് ), ഷൈനി തങ്കച്ചൻ, ഷാജി വി ജെ (റിട്ട: ജില്ലാ ബാങ്ക്), ജോഷി ജോസ് (അഡ്വ. മട്ടന്നൂർ), ഷീബ ബെന്നി.

Back to top button
error: