NEWS

പടക്കക്കടയിൽ അഗ്നിബാധ, അഞ്ചു മരണം, നിരവധി പേർക്ക് ഗുരുതരമായി പരിക്ക്

ബേക്കറിയിൽനിന്ന് തീ പടർന്നതാണ് അപകട കാരണം. ദീപാവലി കണക്കിലെടുത്തു വൻതോതിൽ പടക്കങ്ങൾ കടയിൽ സൂക്ഷിച്ചിരുന്നു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്

ചെന്നൈ: തമിഴ്നാട്ടിലെ പടക്കക്കടയിലുണ്ടായ തീപിടിത്തത്തിലും പൊട്ടിത്തെറിയിലും അഞ്ചു പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലാകുറിച്ചി ജില്ലയിൽ ശങ്കരപുരത്താണ് അപകടം.
തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കയാണ്.

പടക്കകടയ്ക്കു സമീപത്തെ ബേക്കറിയിൽനിന്ന് തീ പടർന്നതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.ദീപാവലി കണക്കിലെടുത്തു വൻതോതിൽ പടക്കങ്ങൾ കടയിൽ സൂക്ഷിച്ചിരുന്നു.
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

Back to top button
error: