കള്ളുകുടിക്കാൻ ഷാപ്പ് എന്തിനാ, പ്രളയത്തിൽ ഒഴുകിപ്പോയ ഷാപ്പ് നിന്ന അതേ സ്ഥലത്ത് കള്ള് കച്ചവടം തകൃതി
പ്രളയത്തിൽ പതിമൂന്നോളം വീടുകളും ഒപ്പം അടുത്തുള്ള ഷാപ്പും പൂർണമായും ഒഴുകി പോയി. എന്നാൽ വെള്ളം ഇറങ്ങിയതോടെ ഷാപ്പ് നിലനിന്നിരുന്ന സ്ഥാനത്ത് പടുതവലച്ചുകെട്ടി ബെഞ്ചും മേശയുമിട്ട് ഇപ്പോൾ പ്രവർത്തനം പുനരാരംഭിച്ചിരിക്കുന്നു
എരുമേലി: പ്രളയത്തിൽ ഷാപ്പ് ഒഴുകി പോയെങ്കിലും കള്ള് കച്ചവടം അങ്ങനങ്ങ് നിർത്താൻ പറ്റുമോ…? കള്ള്ഷാപ്പ് ഒഴുകിപ്പോയ സ്ഥലത്ത് പടുത വലിച്ചുകെട്ടിയാണ് ഇപ്പോൾ കച്ചവടം. എരുമേലിക്ക് അടുത്ത് കുറുവാമൂഴിയിലാണ് സംഭവം.
കഴിഞ്ഞ ആഴ്ച്ച ഉണ്ടായ കനത്ത പ്രളയത്തിൽ കുറുവാമൂഴിയിലെ പതിമൂന്നോളം വീടുകളും ഒപ്പം അടുത്തുള്ള ഷാപ്പും പൂർണമായും ഒഴുകി പോയി.
എന്നാൽ വെള്ളം ഇറങ്ങിയതോടെ ഷാപ്പ് നിലനിന്നിരുന്ന സ്ഥാനത്ത് പടുതവലച്ചുകെട്ടി ബെഞ്ചും മേശയുമിട്ടാണ് ഇപ്പോൾ പ്രവർത്തനം പുനരാരംഭിച്ചിരിക്കുന്നത്.
ഈ പ്രദേശത്ത് താമസിച്ചിരുന്ന ആളുകളെല്ലാം ഇപ്പോഴും ദുരിതാശ്വാസ കേന്ദ്രത്തിലാണ് ഉള്ളത്. എങ്കിലും
പൊൻകുന്നത്ത് നിന്ന് എരുമേലി യിലേക്കുള്ള പ്രധാന റോഡിന്റെ അരികിൽ സ്ഥിതിചെയ്യുന്ന ഷാപ്പിലേക്ക് നൂറുകണക്കിന് ആളുകളാണ് ദിവസവും എത്തുന്നത്.
പ്രളയം തകർത്ത സ്ഥലത്ത് നാലു കാലിൽ കെട്ടി ഉയർത്തിയിരിക്കുന്ന പടുതാ ഷാപ്പ് യാത്രക്കാർക്കും കൗതുകമാണ്.