NEWS

12കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച രണ്ട് പേർ പൊലീസ് പിടിയിൽ

തിരുവനന്തപുരം: പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടു പോയി പല സ്ഥലങ്ങളിൽ താമസിപ്പിച്ച് പീഡിപ്പിച്ച രണ്ട് പേർ പൊലീസിന്‍റെ പിടിയിൽ. കന്യാകുമാരി മേൽപാലത്ത്  പ്രദീപ്, വിളവൻകോട് സ്വദേശി മെർലിൻ എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിൻകര ഡിവൈഎസ്‍പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ്  സംഘം തമിഴ്നാട്ടിലെ രാമേശ്വരം, ധനുഷ്കോടി, മാർത്താണ്ഡം തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

ഇവർക്കൊപ്പം പെൺകുട്ടിയെയും പൊലീസ് കണ്ടെത്തി. 21 നാണ് പൂവാറിൽ നിന്നും പെൺകുട്ടിയെ ഇവർ ബലമായി കടത്തിക്കൊണ്ട് പോയത്. പെൺകുട്ടിയെ ഇവർ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.  ഇരുവർക്കുമെതിരെ പോക്സോ പ്രകാരമാണ് കേസ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: