NEWS

തിരുവല്ലയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വീട്ടമ്മ മരിച്ചു.

തിങ്കളാഴ്ച രാവിലെ തിരുവല്ല ഹെഡ് പോസ്റ്റ് ഓഫിസിനു സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുളക്കാട്ട് കോവൂർ വിളക്കപാട്ടത്തിൽ ചെറിയാൻ കുഞ്ഞിന്റെ ഭാര്യ സൂസിയാണ് മരിച്ചത് . എതിർ ദിശയിൽ നിന്നും എത്തിയ കാർ സൂസിയെ ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ സൂസിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം തിരുവല്ല പുഷ്പഗിരി ആശുപത്രി മോർച്ചറിയിൽ.

Back to top button
error: