ഒരു ആര്‍ട്ടിസ്റ്റിന്‍റെ ചലനങ്ങളെ ഫോട്ടോഗ്രാഫുകള്‍ വഴി പകര്‍ത്തിയെടുത്ത് അളവുകൾ ഉണ്ടാക്കുന്ന ശാസ്ത്രമാണ് ഫോട്ടോഗ്രാമെട്രി. ടു ഡി (2D) അളവുകളിൽ നിന്ന് ത്രീ ഡി (3D) വിവരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശാസ്ത്ര സാങ്കേതിക വിദ്യയാണിത്. രാജ്യത്ത് ആദ്യമായി ഇത്തരമൊരു സഞ്ചരിക്കുന്ന സംവിധാനം കേരളത്തിൽ ഒരുങ്ങി കഴിഞ്ഞു.
ഫോട്ടോഗ്രാഫുകള്‍ വഴി പകര്‍ത്തിയെടുത്ത ആര്‍ട്ടിസ്റ്റിന്‍റെ അളവുകൾ, ഗ്രാഫിക്സ് സംവിധാനം ഉപയോഗിച്ച് ആര്‍ട്ടിസ്റ്റിന്‍റെ അഭാവത്തിലും അഭിനയിപ്പിക്കാന്‍ സാധിക്കുമെന്ന് ഈ സംരംഭത്തിന് നേതൃത്വം നൽകുന്ന ത്രിശൂൽ മീഡിയ സിഇഒയും VFX ഡയറക്ടറും ആയ ബിനോയ് സദാശിവൻ പറഞ്ഞു.
ഈ ആശയം കേരളത്തിലേക്ക് പരിചയപ്പെടുത്താൻ വഴിയൊരുക്കിയത് ചെങ്ങന്നൂർ ഉള്ള ശില്പിയും 3D ആർടിസ്റ്റും ആയ രാജു രത്നമാണ്.സിനിമാ ഛായാഗ്രാഹകനായ സിനു സിദ്ധാർത്ഥ് ആണ് ഈ ഉപകരണത്തിന്റെ യന്ത്ര ഭാഗങ്ങൾ നിർമ്മിച്ചത് .
തിരുവനന്തപുരത്തെ തൃശൂൽ മീഡിയ എൻറർറ്റെൻമെന്റ് ആണ് ഇത് സിനിമാലോകത്തിനായി പരിചയപ്പെടുത്തുന്നത്.