യുവതിയെ പീഡിപ്പിച്ചു ,ദൃശ്യങ്ങൾ പ്രചരിപ്പിച്ചു ,പരാതിയുമായി യുവതി
തന്നെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നു യുവതിയുടെ പരാതി .പത്തനംതിട്ടയിൽ ആണ് സംഭവം .പത്തനംതിട്ട സിപിഐഎം ജില്ലാ സെക്രട്ടറിയുടെ മുൻ ഡ്രൈവർക്കെതിരെയാണ് പരാതി .വിവരം അറിഞ്ഞതോടെ ഇയാളെ പുറത്താക്കിയതായി പാർട്ടി വിശദീകരിച്ചു .
ഒരു വര്ഷം മുമ്പ് ഭർത്താവിനെ കാണാൻ കൊട്ടാരക്കര സബ് ജയിലിൽ എത്തിയ യുവതിയെ ഹോട്ടൽ മുറിയിൽ എത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു എന്നാണ് പരാതി .പിന്നീട് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പീഡനം തുടർന്നുവത്രെ .
ഭർത്താവിനെ ജാമ്യത്തിലിറക്കാമെന്നു പറഞ്ഞ് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തുവെന്നും പരാതിയിൽ പറയുന്നുണ്ട് .പാർട്ടിക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നു ഇവർ പറയുന്നു .എന്നാൽ പരാതി നൽകിയില്ലെന്നും വിവരമറിഞ്ഞതിന്റെ പശ്ചാത്തലത്തിൽ നടപടി എടുക്കുകയായിരുന്നുവെന്നുമാണ് പാർട്ടിയുടെ നിലപാട് .
സംഭവത്തെ തുടർന്ന് യുവാവ് ഒളിവിൽ ആണ് .പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയ്ക്ക് നൽകിയ പരാതി വനിതാ പോലീസ് സ്റ്റേഷനിൽ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് .